Skip to content

എടവിലങ്ങ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സായാഹ്ന ധർണ്ണ

എടവിലങ്ങ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സായാഹ്ന ധർണ്ണ

റേഷൻ വിതരണം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എടവിലങ്ങ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി

റേഷൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കുക, റേഷൻ കടകളിൽ അരി ഉൾപ്പെടെയുള്ള ആവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്തുക, പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എടവിലങ്ങ് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി റേഷൻ കടയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ധർണ്ണ ഡി.സി.സി. ജനറൽ സെക്രട്ടറി കെ.എഫ് ഡൊമിനിക് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഇ.കെ. സജീവൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി സി എക്സിക്യൂട്ടീവ് അംഗം മണി കാവുങ്ങൽ ,ഇ.കെ. സോമൻ, ജോസഫ് ദേവസി, മേരി ജോളി, സി.എ ഗുഹൻ,പി.കെ. സക്കറിയ, ജോസ്മി ടൈറ്റസ്, സരോജിനി ശിവദാസൻ, പി.എൻ രഞ്ജിത്ത്, സ്റ്റാൻലി വി.ഡി, സി.എ .ലത്തീഫ്, ജൈനി ജോഷി, ആനന്ദൻമുല്ലപ്പറമ്പത്ത്, ജോണി എ.ഡി, കെ.ആർ പരമു , വത്സ തോമസ് , കനകശങ്കരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Spread the News