Skip to content

വർണ്ണക്കൂടാരം

ആദ്യാക്ഷരം കുറിക്കുവാൻ വർണ്ണകൂടാരം തീർത്ത് അഴീക്കോട് ഗവ:യു പി സ്കൂൾ

അറിവിന്റെ ആദ്യാക്ഷരം കുറിക്കുവാനെത്തുന്ന കുരുന്നുകളെ വർണവിസ്മയങ്ങളോടെ വരവേൽക്കുവാൻ വർണ്ണകൂടാരം തീർത്ത് അഴീക്കോട് യു പി സ്കൂൾ.
എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം കൈവരിച്ചുകൊണ്ട് നടപ്പിലാക്കിയ പ്രീപ്രൈമറി സ്റ്റാർസ് പദ്ധതിയായ വർണ്ണക്കൂടാരത്തിന്റെ ഉദ്ഘാടനം എം എൽ എ ഇ ടി ടൈസൺ നിർവഹിച്ചു. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ അധ്യക്ഷത വഹിച്ചു.

സമഗ്രശിക്ഷാ കേരള സ്റ്റാർസ് പ്രിപ്രൈമറി പദ്ധതിയിൽ 10 ലക്ഷം രൂപ ചിലവഴിച്ചാണ് വർണ്ണകൂടാരം ഒരുക്കിയിട്ടുള്ളത്. ശാസ്ത്ര അനുഭവയിടം ഹരിതോദ്യാനം, പഞ്ചേന്ദ്രിയാനുഭവയിടം, നിർമ്മാണയിടം, കരകൗശലയിടം, നൂതന സാങ്കേതികവിദ്യയിടം,കളിയിടം, ശിശു സൗഹാർദ്ര ഇരിപ്പിടങ്ങൾ തുടങ്ങിയ13 പ്രവർത്തന ഇടങ്ങളാണ് വർണ്ണകൂടാരം പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിൽ ഒരുക്കിയത്.

പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തുന്നതിനുള്ള വൈവിധ്യമാർന്ന പഠനപ്രവർത്തനങ്ങളുടെ പരിശീലന കളരികളും അഴിക്കോട് ഗവ യു.പി. സ്‌കൂളിൽ സംഘടിപ്പിച്ചിട്ടുണ്ട്.
ചടങ്ങിൽ വർണ്ണകൂടാരം വർണ്ണാഭമാക്കിയ കലാകാരരെ ജില്ലാ പഞ്ചായത്ത് മെമ്പർ സുഗത ശശിധരൻ ആദരിച്ചു.

എറിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ ഷാജൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാറാബി ഉമ്മർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി കെ അസിം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നജ്മൽ ഷക്കീർ, സ്കൂൾ ഹെഡ്മിസ്ട്രസ് കെ പി ലൈല ,എസ് എസ് കെ, ഡി പി സി ഡോ. എൻ ജെ ബിനോയ്, കൊടുങ്ങല്ലൂർ ഉപജില്ല എ ഇ ഒ പി. മൊയ്‌തീൻ കുട്ടി, കൊടുങ്ങല്ലൂർ ബി ആർ സി ബി പി സി പി എം മോഹൻ രാജ്, ഡയറ്റ് ഫാക്കൽറ്റി യു. മുഹമ്മദ് റാഫി, പി ടി എ പ്രസിഡൻ്റ് മുഹമ്മദ് ഷഫീഖ്, എം പി ടി എ പ്രസിഡന്റ് രെജി, എസ് എം സി ചെയർപേഴ്സൺ ജാസ്‌മിൻ സൈഫുദ്ദീൻ, പി.ടി.എ വൈസ് പ്രസിഡന്റ് ഷിബിന, സ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ കെ ബീന എന്നിവർ പങ്കെടുത്തു.

Spread the News