Skip to content

കൊടുങ്ങല്ലൂർ ഇടത് ചേർന്ന് തന്നെ

കൊടുങ്ങല്ലൂർ ഇടത് ചേർന്ന് തന്നെ

കൊടുങ്ങല്ലൂർ ഒരിക്കൽ കൂടി ചുവന്നു,
നഗരഭരണം എൽ.ഡി.എഫ് നിലനിറുത്തി.
നാൽപ്പത്തിയാറംഗ കൗൺസിലിൽ ഇരുപത്തിയഞ്ച് പേരുടെ പിന്തുണയോടെയാണ് എൽ.ഡി.എഫ്
വിജയം നേടിയത്.
കഴിഞ്ഞ കൗൺസിലിൽ 22 കൗൺസിലർമാരാണ് എൽ.ഡി.എഫിന് ഉണ്ടായിരുന്നത്.ഇക്കുറി അത് ഇരുപത്തിയഞ്ചായി ഉയർന്നു.
ബി.ജെ.പി പതിനെട്ട് വാർഡുകളിലും, കോൺഗ്രസ് മൂന്ന് വാർഡുകളിലും വിജയിച്ചു.
പ്രചരണത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ചവെച്ച ബി.ജെ.പി ഇക്കുറി ഭരണം പിടിക്കുമെന്ന പ്രതീക്ഷയിലായിരുന്നു.
എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 21 കൗൺസിലർമാരെ വിജയിപ്പിച്ച ബി.ജെ.പിക്ക് ഇക്കുറി 18 പേരെ മാത്രമെ വിജയിപ്പിക്കാനായുള്ളു.
കോൺഗ്രസ് ഒന്നിൽ നിന്നും മൂന്നായി തങ്ങളുടെ അംഗബലം വർദ്ധിപ്പിച്ചു.

നഗരസഭാ ഭരണം നിലനിറുത്തിയതിൻ്റെ ആഹ്ലാദത്തിനിടയിലും സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെട്ടതിൻ്റെ ഞെട്ടലിലാണ് സി.പി.ഐ
കണക്കൻ കടവ്, വി.പി തുരുത്ത്, കോട്ട, ചേരമാൻ എന്നീ വാർഡുകളാണ് സി.പി.ഐക്ക് നഷ്ടപ്പെട്ടത്.
സി.പി.ഐയുടെ ചെയർമാൻ സ്ഥാനാർത്ഥികളായിരുന്ന ജില്ലാ കമ്മറ്റിയംഗം പി.പി സുഭാഷ്, മുൻ മേത്തല പഞ്ചായത്ത് പ്രസിഡൻ്റ് പി.ഒ ദേവസി എന്നിവർ പരാജയപ്പെട്ടതും പാർട്ടിക്ക് ക്ഷീണമായി.

ഭരണം ലഭിക്കാതെ പോയതിനൊപ്പം ഉറച്ച സീറ്റുകൾ നഷ്ടപ്പെട്ടതും കൊടുങ്ങല്ലൂരിലെ ബി.ജെ.പിയെ അലട്ടുകയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കൈയ്യിൽ ഭദ്രമായിരുന്ന എൽതുരുത്ത്, പെരുന്തോട് വാർഡുകൾ നഷ്ടമായതിന് പുറമെ, കഴിഞ്ഞ തവണ ജയിച്ച തൈവെപ്പ് വാർഡും , നാരായണമംഗലംവാർഡും ബി.ജെ.പിയെ കൈവിട്ടു.
വി.പി തുരുത്ത്, കണക്കൻ കടവ് എന്നീ വാർഡുകൾ സി.പി.ഐയിൽ നിന്നും പിടിച്ചെടുത്തത് ബി.ജെ.പിക്ക് ആശ്വാസമായി. എറിയാട്, എടവിലങ്ങ് ,ശ്രീ നാരായണപുരം പഞ്ചായത്തിലും എൽ.ഡി.എഫ്.ഭരണം നിലനിർത്തി

Spread the News