Skip to content

പ്രവേശനോത്സവം

പ്രവേശനോത്സവം

പടിഞ്ഞാറെ വെമ്പല്ലൂർ ശ്രീ സായ് വിദ്യാഭവനിൽ എൽ കെ ജി വിഭാഗത്തിന്റെ പ്രവേശനോത്സവം നടന്നു.

ആകാശത്തിൽ മിന്നിത്തിളങ്ങുന്ന നക്ഷത്രം എന്ന അർത്ഥത്തിൽ എക്സ്ട്രല എന്ന നാമധേയത്തിലാണ് പ്രവേശനോത്സവ പരിപാടികൾ നടന്നത്

പ്രശസ്ത ബാലസാഹിത്യകാൻ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. ബാബാസായി എജ്യുക്കേഷൻ ട്രസ്റ്റ് ചെയർമാൻ ടി ബാലകൃഷ്ണൻ അധ്യക്ഷനായി സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും കൗൺസിലറുമായ ഡോ വരദ ബി മേനോൻ, ഡയറക്ടർ ബോർഡ് മെമ്പർ എൻ വി ഷാജി, ഇരിങ്ങാലക്കുട സൈബർ പോലീസ് സ്റ്റേഷൻ എസ് ഐ രമ്യ കാർത്തികേയൻ, പി ടി എ പ്രസിഡന്റ് ടി ജയകുമാർ , പി ടി എ വൈസ് പ്രസിഡന്റ് രേഷ്മ അഭിലാഷ്, ബാബാ സായി എജ്യുക്കേഷണൽ ട്രസ്റ് ഡയറക്ടർ ബോർഡ് മെമ്പർ സി.നന്ദകുമാർ, കെ ജി വിഭാഗം ഹെഡ്മിസ്ട്രസ് ബിന്ദു രഘുനാഥ്, അധ്യാപകരായ ബാബു പി.എ, രശ്മി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

ശ്രീ സായ് വിദ്യാഭവൻ സ്കൂൾ അക്കാദമിക് ഡയറക്ടർ സി വിജയകുമാരി അനുഗ്രഹപ്രഭാഷണം നടത്തി. 170 ഓളം കുട്ടികളാണ് രക്ഷിതാക്കളുടെ അനുഗ്രഹത്തോടെ പ്രാർത്ഥന നിർഭരമായ അന്തരീക്ഷത്തിൽ അറിവിന്റെ ലോകത്തിലേക്ക് കെ ജി വിഭാഗത്തിൽ പ്രവേശിച്ചത്. തുടർന്ന് മാജിക് ഷോയും കാർട്ടൂൺ കഥാപാത്രങ്ങളും കലാകാരന്മാരും ചേർന്ന് പ്രവേശനനോത്സവം മനോഹരമായ ഒരു അനുഭവമാക്കി മാറ്റി.

Spread the News