എടവിലങ്ങ് ഗവ ഹയർ സെക്കൻററി സ്കൂളിൽ സർഗം 2024 കലോത്സവം നടന്നു.
സ്കൂൾ ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്തംഗം സുഗതാ ശശിധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് എം.സി.സെബാസ്റ്റ്യൻ അധ്യക്ഷനായി.പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷ് മുഖ്യാതിഥിയായിരുന്നു. എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിഷ അജിതൻ വിശിഷ്ട സാന്നിദ്ധ്യമായിരുന്നാ. ബിന്ദു രാധാകൃഷ്ണൻ ,ഷാഹിന ജലീൽ, കെ.കെ.മോഹനൻ, പി.എസ്.അനിൽകുമാർ, കെ.ജ്യോതിക, ആർ.വി.അനിൽകുമാർ, വി.എം. ബൈജു എന്നിവർ സംസാരിച്ചു ടി.ജി.സിനി സ്വാഗതവും, വി.വി.വിജി നന്ദിയും പറഞ്ഞു തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ നടന്നു