വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശ വർക്കേഴ്സ് യൂണിയൻ കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
സിഐടിയു കൊടുങ്ങല്ലൂർ ഏരിയ ജോ: സെക്രട്ടറി ടി കെ സഞ്ജയൻ ഉദ്ഘാടനം ചെയ്തു. ആശ വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറി അലിമ റഷീദ് അദ്ധ്യത വഹിച്ചു. ജോതി സുനിൽ സ്വാഗതവും രാധിക അനിൽകുമാർ നന്ദിയും പറഞ്ഞു