Skip to content

വാഹനാപകടം വിദ്യാർത്ഥി മരിച്ചു.

Img 20240911 185220

ബൈക്കിൽ ബൈസിടിച്ച് എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി മരിച്ചു.അഞ്ചങ്ങാടിയിൽ താമസിക്കുന്ന ഗൾഫ് പ്രവാസി കൊണ്ടിയാറ അജിതൻ്റെ മകൻ അനജാണ് (19) മരണമടഞ്ഞ വിദ്യാർത്ഥി.ചൊവ്വാഴ്ച്ച വൈകിട്ട് കോട്ടപ്പുറം ടോളിന് സമീപമാണ് അപകടം നടന്നത്.കൂട്ടുകാർക്കൊപ്പംകോളേജിലെ ഓണാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടത്തിൽപ്പെടുന്നത്.പറവൂർ മാഞ്ഞാലി എസ് എൻ ജി ഐ.എസ്ടിൽ ഒന്നാം വർഷ ബിസിഎ വിദ്യാർത്ഥിയാണ് അനജ്.അപകടം നടന്ന ഉടനെ ഓടിക്കുടിയനാട്ടുകാർ തൊട്ടടുത്തുള്ള സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ എറണാകുളത്തെ ആസ്റ്ററ്റിലെക്ക് കൊണ്ടു പൊയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൊടുങ്ങല്ലൂർപോലിസ് തുടർ നടപടികൾ സ്വീകരിക്കുകയും കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഒരു നാടിനെ ദു:ഖത്തിലാഴ്ത്തി വിട്ടുപിരിഞ്ഞ അനജിന് അന്ത്യാഞ്ജലികൾ അർപിക്കാൻ നുറുക്കണക്കിനാളുകൾ വീട്ടിലത്തി.തുടർന്ന് വീട്ടുവളപ്പിൽ സംസ്കാരം നടക്കുകയും ചെയ്തു.എസ് എൻ ഡി പി യോഗം അഞ്ചങ്ങാടി ശാഖ സെക്രട്ടറി ഷീജ അജിതനാണ് മാതാവ്.ഗൾഫിൽ ജോലിയുള്ള അക്ഷയ് സഹോദരനാണു്.

Spread the News