വിവിധ ആവശ്യങ്ങളുന്നയിച്ച് സി.പി.എം എടവിലങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു.
കേന്ദ്ര സ്കീമിന്റെ ഭാഗമായ ആശ – അംഗൻവാടി- സ്കൂൾ പാചക തൊഴിലാളികളുടെ വേതനം കേന്ദ്രസർക്കാർ വർദ്ധിപ്പിക്കുക.
കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കളെ സംരക്ഷിക്കുന്ന ഇ ഡി നിലപാടിനെതിരെയും.
കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണനകൾക്കെതിരെയും സി.പി.എം എടവിലങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു.
എടവിലങ്ങ് സ്കൂൾ പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് എടവിലങ്ങ് ചന്തയിലുള്ള പോസ്റ്റ് ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു. സിപിഐഎം കൊടുങ്ങല്ലൂർ ഏരിയ സെക്രട്ടറി മുസ്താക്ക് അലി പോസ്റ്റ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു. സിപിഐ എം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി അംഗം സി എ ഷെഫീർ അധ്യക്ഷനായി. സിപിഐഎം എടവിലങ്ങ് ലോക്കൽ സെക്രട്ടറി
വി എച്ച് റിസ്വാൻ, എടവിലങ്ങ് ലോക്കൽ കമ്മിറ്റി അംഗം കെ കെ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു