നഗരസഭ 33-ാം വാർഡിലെ പൂട്ടിക്കിടക്കുന്ന പവ്വർലൂം സർക്കാർ ഏറ്റെടുത്തു പ്രവർത്തനക്ഷമമാക്കണമെന്ന് CPIM മേത്തല ലോക്കൽ സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു.
നൂറിലേറെ വർഷം പഴക്കമുള്ള ജീർണ്ണാവസ്ഥയിലായ മാണിമക്കപ്പാലം പുനർ നിർമ്മിക്കുക, ദേശീയ പാത 66 നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുകയും ട്രാഫിക് നിയന്ത്രണങ്ങൾ താറുമാറാക്കുകയും ചെയ്ത ദേശീയപാത അധികൃതരുടെ നടപടികൾ അടിയന്തിരമായി തിരുത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനത്തിൽ ഉന്നയിച്ചു.
സമ്മേളനം ടി. ശശിധരൻ ഉത്ഘാടനം ചെയ്തു. Kv രാജേഷ്, KR ജൈത്രൻ,KK അബിദലി, TK രമേശ് ബാബു, KP രാജൻ എന്നിവർ സംസാരിച്ചു.
KS കൈസാബ്,V K ബാലചന്ദ്രൻ, Ad. CP രമേശൻ, EJ ഹീര എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.
KK വിജയനെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി സമ്മേളനം ഐക്യകണ്ഠേന തെരഞ്ഞടുക്കപ്പെട്ടു. 15 അംഗ ലോക്കൽ കമ്മറ്റിയും 13 അംഗ ഏരിയ സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.