Skip to content

വെൽഫെയർ പാർട്ടി സാഹോദര്യ യാത്ര

വെൽഫെയർ പാർട്ടി സാഹോദര്യ യാത്ര

വെൽഫെയർ പാർട്ടി എസ്.എൻ പുരം പഞ്ചായത്ത് പ്രസിഡണ്ട് അമീറലി പതിയാശ്ശേരി നയിക്കുന്ന സാഹോദര്യ യാത്ര വാഹന പ്രചരണം ആരംഭിച്ചു

നാടിൻറെ നന്മക്ക് നമ്മൾ ഒന്നാകണം” എന്ന മുദ്രാവാക്യം ഉയർത്തി വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി തിരുവനന്തപുരം മുതൽ കാസർകോട് വരെ നടത്തുന്ന സാഹോദര്യ പദയാത്രയുടെ സന്ദേശ പ്രചാരണാർത്ഥം എസ്.എൻ പുരം പഞ്ചായത്ത് പ്രസിഡണ്ട് അമീറലി പതിയാശ്ശേരി നയിക്കുന്ന സാഹോദര്യ യാത്ര വാഹന പ്രചരണം കോതപറമ്പിൽ നിന്ന് ആരംഭിച്ചു.സെക്രട്ടറി സിജു സുലൈമാൻ സ്വാഗതം പറഞ്ഞു.ജാഥാ ക്യാപ്റ്റൻ അമീർ പതിയാശ്ശേരി അദ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഫസീല ഹനീഫ് ഉത്ഘാനം നിർവ്വഹിച്ചു പതാക കൈമാറി

Spread the News