Skip to content

ധർണ്ണ

*എറിയാട് ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ എറിയാട് അഴീക്കോട് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി ധർണ്ണ നടത്തി*

മാസങ്ങളായി തുടരുന്ന അശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്നും അംഗൻവാടി വർക്കർമാരുടെ വേതന വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എറിയാട് അഴിക്കോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികൾ സംയുക്തമായി എറിയാട് ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.
യു ഡി എഫ് നിയോജക മണ്ഡലം കൺവീനർ പി എസ് മുജീബ് റഹ്മാൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.

എറിയാട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി എ മുഹമ്മദ് സഗീർ അധ്യക്ഷത വഹിച്ചു.
അഴീക്കോട് മണ്ഡലം പ്രസിഡണ്ട് കെ എ സാദത്ത് സ്വാഗതം പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ടുമാരായ, പാർലമെൻററി പാർട്ടി നേതാവ് പി കെ മുഹമ്മദ്, സി എം മൊയ്തു, സി എ റഷീദ്, സി പി തമ്പി, പി എച്ച് നാസർ, ഹസീന റിയാസ്, മണ്ഡലങ്ങളിലെ പ്രമുഖ നേതാക്കളും ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരുമായ പി പി ജോൺ, അഡ്വ.സക്കീർ ഹുസൈൻ, പി എ കരുണാകരൻ, ടി കെ അബൂബക്കർ, ഇ എ നജീബ്, ഇ എം അബ്ദുൾ സലാം, കെ യു സുബ്രഹ്മണ്യൻ, പി കെ ചന്ദ്രബാബു, പി എം ലിയാക്കാത്ത്, ഗീത സതീശൻ, പി വി ശ്രീനിവാസൻ, ഷിയാസ് ഇടവഴിക്കൽ, പി എച്ച് റഹീം, എൻ എം ഫൈസൽ, കെ എ സ്റ്റാൻലി, അബ്ബാസ് പള്ളിപ്പാടത്ത്, സി ഡി വിജയൻ, നജ്മ, കമറുദ്ദീൻ, പ്രവാസി കോൺഗ്രസ്സ് നേതാവ് നജീബ് പി മുഹമ്മദ്, മത്സ്യത്തൊഴിലാളി കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് എ എം നാസർ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷീബ മുരളി, മഹിളാ കോൺഗ്രസ് നേതാവും ആശ വർക്കറുമായ വാസന്തി ശശി, യൂത്ത് കോൺഗ്രസ് നേതാക്കളായ മുഹമ്മദ് ഷുഹൈബ്, ഇവിൻ ഷിന്റോ എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റി നേതാക്കളായ കെ ആർ റാഫി, ഗഫൂർഖാൻ, കെ എ സിദ്ദീഖ്, കെ ജി ഷാജൻ, റഷീദ് പഴൂപറമ്പിൽ, എൻ കെ ബാബു, ടി കെ ഷഫീർ, നസീമ സിദ്ദീഖ്, ഷമീന സമദ്, അജിത്ത്, വസന്ത, പ്രമീള, പുഷ്പ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അജേഷ് തൈത്തറ യോഗത്തിന് നന്ദി പറഞ്ഞു.

Spread the News