Skip to content

കോൺഗ്രസ് സായാഹ്ന ധർണ്ണ

*പ്രസിദ്ധീകരണത്തിന്*

*കോൺഗ്രസ് സായാഹ്ന ധർണ്ണ*

കേരളത്തിലെ റേഷൻ കടകൾ കാലിയാക്കി, ജനങ്ങൾക്ക് റേഷൻ നിഷേധിച്ച പിണറായി സർക്കാരിനെതിരെ പ്രതിഷേധിച്ചുകൊണ്ട് എസ്. എൻ .പുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പത്താഴക്കാട്ടിൽ സായാഹ്ന ധർണ്ണ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. വി. എം. മുഹിയുദ്ദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പ്രൊഫ. കെ.എ. സിറാജ് അധ്യക്ഷത വഹിച്ചു.
റേഷൻ കടകളിലേക്ക് ധാന്യങ്ങൾ നൽകുന്ന മില്ലുടമകൾ, റേഷൻ കടകളിലേക്ക് ഇവയെല്ലാം എത്തിക്കുന്ന വാതിൽപ്പടി ജീവനക്കാർ, കരാറുകാർ, റേഷൻകടയുടമകൾ തുടങ്ങിയവർ സമരത്തിലാണ്.  ഇപ്പോഴും സമരം തീർക്കാനായി പിണറായി സർക്കാരിൻറെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ല. റേഷൻ അരി മാത്രം ആശ്രയിച്ച് കഴിയുന്ന സാധാരണക്കാരോടുള്ള വെല്ലുവിളിയാണ് സർക്കാർ നടത്തുന്നതെന്ന് മുഹിയുദ്ദീൻ പറഞ്ഞു. ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കാതെ പ്രശ്നം പരിഹരിച്ച് റേഷൻ പുനസ്ഥാപിച്ചില്ലെങ്കിൽ പിണറായി സർക്കാർ വലിയ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്ന് മുഹിയുദ്ദീൻ കുട്ടിച്ചേർത്തു.
നേതാക്കളായ ആർ . ബി. മുഹമ്മദാലി, സി.ബി. ജയലക്ഷ്മി ടീച്ചർ,  പി.കെ. അബ്ദുൽ റഹ്മാൻ മാസ്റ്റർ ,സൈനുദ്ദീൻ കാട്ടകത്ത്, കെ.ആർ അശോകൻ, റഷീദ് പോനാക്കുഴി, സലാം കുഴുപ്പുള്ളി, പി.ഡി. വിജയൻ, പ്രവീന്ധ വിജുമോൻ, ചന്ദ്രിക അരിയത്തുള്ളി, പ്രൊഫ. അഹമ്മദ്, ഷാജി പി. എ. , എൻ. ഒ. ആൻറണി, പി. ജി. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ടി.എസ് രാജേന്ദ്രൻ മാസ്റ്റർ സ്വാഗതവും, വി.സി കാർത്തികേയൻ നന്ദിയും പറഞ്ഞു.
സുനിൽ ചാണാടി, ഉണ്ണികൃഷ്ണൻ നെല്ലിപ്പറമ്പിൽ, പി.എസ്. സിദ്ദീഖ്, ശശി തോപ്പിൽ, സുധീർ കാട്ടകത്ത്, റഹീം കല്ലറക്കൽ, സിദ്ദീഖ് പറക്കോട്ട്, മുഹമ്മദ് റാഫി കൂട്ടുങ്ങൽ, അഷറഫ് വൈപ്പിപാടത്ത്, അബ്ദുൽ ഖാദർ പുത്തൻപുരയിൽ , യൂസഫ് തരുപീടികയിൽ, ഷാജി കുന്നത്ത് , അബ്ദുൾ നാസർ പീടിക പറമ്പിൽ, ശിഹാബ് ഖാലിദ്, യൂസഫലി കാട്ടകത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Spread the News