ഈസ് ഓഫ് ഡൂയിങ് നയമല്ല
തൊഴിൽ നിയമ ഭേദഗതിയ്ക്ക് അടിസ്ഥാനമാക്കേണ്ടത്: കെ.പി.രാജേ ന്ദ്രൻ
തൊഴിൽ നിയമങ്ങളിൽ അടിക്കടി ഭേദഗതി വരുത്തുമ്പോൾ തൊഴിലാളി സംഘടനകളോട് ആലോചിയ്ക്കാതെ ഈ സ് ഓഫ് ഡൂയിങ് നയങ്ങളെ അടിസ്ഥാനപ്പെടുത്തി ദേദഗതി വരുത്തുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സമീപനം ആശാസ്യമല്ല എന്ന് എഐ ടിയു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ പ്രസതാവിച്ചു. കുറഞ്ഞ കൂലിയും തൊഴിൽ സുരക്ഷയും ഉറപ്പാക്കാനാവാത്ത ഏത് ഭേദഗതിയും അംഗീകരിയ്ക്കുവാൻ ആവില്ല. മാസം 26000/- രൂപ തൊഴിലാളിയ്ക്ക് ലഭിയ്ക്കാൻ വ്യവസ്ഥ ഉണ്ടാകണം. കരാർ തൊഴിലും ഫിക്സ്ഡ് ടേം തൊഴിലും രാജ്യത്തെ എല്ലാ തൊഴിൽ സുരക്ഷ സംവിധാനവും തകിടം മറിയക്കുമെന്നും രാജേന്ദ്രൻ പറഞ്ഞു.
എ.ഐ.ടി.യു.സി. നേത്യത്വത്തിലുള്ള കേരള സേറ്റ് റ്റ് കയർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ക്യാമ്പ് കൊടുങ്ങല്ലൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു. അദ്ദേഹം
. വി.ആർ സുനിൽ കുമാർ MLA അദ്ധ്യക്ഷനായിരുന്നു. മുൻ എം.പി. ടി. ജെ. ആഞ്ചലോസ് മുഖ്യപ്രഭാഷണം നടത്തി. കെ. കെ.വത്സ രാജ്, കെ.ജി.ശിവാനന്ദൻ, ഡി.പി. മധു, പി പി. സുഭാഷ്, സി .സി. വിപിൻ ചന്ദ്രൻ, വി.എൻ. ഉണ്ണികൃഷണൻ, K. L ബെന്നി എന്നിവർ പ്രസംഗിച്ചു. കൺവീനർ സി.കെ.രാമനാഥൻ സ്വാഗതം പറഞ്ഞു.