AISF കൊടുങ്ങല്ലൂർ മണ്ഡലം സമ്മേളനം നടന്നു
AISF മണ്ഡലം പ്രസിഡന്റ് അഖിൽ കെ ജോൺസന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം AISF ജില്ലാ സെക്രട്ടറി മിഥുൻ പൊട്ടക്കാരൻ ഉദ്ഘാടനം ചെയ്തു. പാർവതി വിചന്ദ്ര സ്വാഗതം പറഞ്ഞു. സിപിഐ സംസ്ഥാന കമ്മിറ്റി അംഗം കെ ജി ശിവാനന്ദൻ, മണ്ഡലം സെക്രട്ടറി വി ആർ സുനിൽകുമാർ, സിപിഐ ജില്ലാ കമ്മിറ്റി അംഗം പി പി സുഭാഷ്, aisf ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ എസ് അക്ഷയ്, ടി ആർ ജിതിൻ എന്നിവർ സംസാരിച്ചു. Aisf മണ്ഡലം കമ്മിറ്റി സെക്രട്ടറി യായി അഖിൽ കെ ജോൺസനെയും ജോയിന്റ് സെക്രട്ടറി മാരായി പാർവതി വി ചന്ദ്ര, സത്വിക് വി എസ്, പ്രസിഡന്റായി സഫർ നാരായൺ
വൈസ് പ്രസിഡന്റായി അഞ്ജലി വേണു, ആർദ്ര കെ എം എന്നിവരെയും തിരഞ്ഞെടുത്തു.