Skip to content

മഹിളാ സാഹസ് കേരള യാത്ര

മഹിളാ സാഹസ് കേരള യാത്ര

മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ. ജെബി മേത്തർ എം.പി. നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയ്ക്ക് , മഹിളാ കോൺഗ്രസ് എസ്.എൻ.പുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ സ്വീകരണം നൽകി. തുടർന്ന് ചേർന്ന സ്വീകരണ സമ്മേളനത്തിൽ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പ്രവിന്ദ വിജുമോൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം ഷോൺ പെല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി അംഗം മുൻ എം.പി രമ്യ ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ജെബി മേത്തർ എം.പി മറുപടി പ്രസംഗം നടത്തി .
20 ാം വാർഡിലെ ആശാവർക്കർ, 10 ാം വാർഡിലെ അംഗനവാടി ടീച്ചർ എന്നിവർക്ക് 1000 രൂപ വീതം ആശ്വാസ സഹായവും, പ്രൈമറി ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ടി .നിർമ്മല, ബ്ലോക്ക് പ്രസിഡൻറ് ഷമീന ശരീഫ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ രാജലക്ഷ്മി കുറുമാത്ത്, സുബൈദ മുഹമ്മദ്, ജില്ലാ ജനറൽ സെക്രട്ടറി സ്മിത മുരളി,
ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വി എം മുഹിയുദ്ധീൻ, ഡി.സി.സി നിർവാഹക സമിതി അംഗം പി.കെ ഷംസുദ്ദീൻ, ഡി.സി.സി അംഗം ആർ.ബി മുഹമ്മദാലി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് പി കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ , ദീപാ വിനോദ് തുടങ്ങിയവർ സംസാരിച്ചു.

മണ്ഡലം പ്രസിഡൻറ് പ്രൊഫസർ കെ.എ. സിറാജ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് മാരായ സൈനുദ്ദീൻ കാട്ടകത്ത്, കെ ആർ അശോകൻ, കെ ആർ നിതീഷ് കുമാർ, നേതാക്കളായ അസീസ് കാട്ടകത്ത്, സലാം കുഴുപുള്ളി, പി . ഡി. വിജയൻ, കെ.എ ഹൈദ്രോസ്, വി.സി കാർത്തികേയൻ, പി . ജി. അനിൽകുമാർ, പി.എ. ഷാജി, മുൻ പഞ്ചായത്ത് അംഗങ്ങളായ ബേബി കാർത്തികേയൻ, വഹീദാ ബദറുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.
മണി മോഹൻ സ്വാഗതവും, ചന്ദ്രിക അരിയത്തുള്ളി നന്ദിയും പറഞ്ഞു.

Spread the News