വിവിധ ആവശ്യങ്ങളുന്നയിച്ച് യുവമോർച്ച കൊടുങ്ങല്ലൂർ മേഖല കമ്മറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
ലഹരി മാഫിയക്കെതിരെ കർശന നടപടി സ്വീകരിക്കുക,
കൊടുങ്ങല്ലൂർ മേഖലയിലെ സർക്കാർ സ്ഥാപനങ്ങളിൽ നടന്ന എല്ലാ താത്ക്കാലിക നിയമനങ്ങളെ കുറിച്ചും, താലൂക്കാശുപത്രിയിലെ ലേ സെക്രട്ടറി യ്ക്ക് മർദ്ദനം ഏറ്റ സംഭവത്തെ കുറിച്ചും അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്
യുവമോർച്ച കൊടുങ്ങല്ലൂർ മേഖല കമ്മറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. യുവമോർച്ച ദേശിയ സെക്രട്ടറി പി. ശ്യാംരാജ് പരിപാടി ഉദ്ഘാടനം ചെയ്തു.
എൻ. ഹരി അധ്യക്ഷത വഹിച്ചു. വിഷ്ണു ശാസ്താവിടം, കെ. എസ് വിദ്യാസാഗർ, ശരത്, അശ്വന്ത് എന്നിവർ നേതൃത്വം നൽകി.