Skip to content

കോൺഗ്രസ് പ്രതിഷേധം

കോൺഗ്രസ് പ്രതിഷേധം

*ജനജീവിതം ദുസ്സഹമാക്കുന്ന സംസ്ഥാന ബജറ്റിനെതിരെ എറിയാട് വില്ലേജ് ഓഫീസിനു മുമ്പിൽ കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി*

പ്രഥമ പരിഗണന നൽകേണ്ട ക്ഷേമ പ്രവർത്തനങ്ങൾക്ക് പോലും പണം വകയിരുത്താതെ, ദുർവ്യയം ചെയ്തു കാലിയാക്കിയ ഖജനാവ് നേരെയാക്കുവാൻ സാധാരണക്കാരുടെ ചുമലിൽ അധികഭാരം ഏൽപ്പിക്കുന്ന സംസ്ഥാന ബഡ്ജറ്റിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എറിയാട് മണ്ഡലം കമ്മിറ്റി എറിയാട് വില്ലേജ് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.
ഭൂനികുതി മാത്രം 50 ശതമാനത്തിലേറെ വർധിപ്പിക്കാനുള്ള നിർദ്ദേശമാണ് ബഡ്ജറ്റിലുള്ളത്.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി ബി മൊയ്തു ധർണ്ണ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി എ മുഹമ്മദ് സഗീർ അദ്ധ്യക്ഷത വഹിച്ചു.
യു ഡി എഫ് കൈപ്പമംഗലം നിയോജകമണ്ഡലം കൺവീനർ പി എസ് മുജീബ് റഹ്മാൻ, കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറി ടി എം കുഞ്ഞു മൊയ്തീൻ, , ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ടുമാരായ പി കെ മുഹമ്മദ്, ഇ കെ സോമൻ, സി എം മൊയ്തു, ബഷീർ കൊണ്ടാമ്പുള്ളി, സി പി തമ്പി, ഹസീന റിയാസ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ പി ബി അബ്ദു, ടി കെ അബൂബക്കർ, എ ഐ ഷുക്കൂർ, കെ എസ് നാസർ , ഷിയാസ് ഇടവഴിക്കൽ, കെ കെ വസന്ത യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഇസ്ഹാക്ക് ഹുസൈൻ, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ടി എ നിസാർ, മത്സ്യത്തൊഴിലാളി കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് എ എം നാസർ, മഹിള കോൺഗ്രസ് നേതാക്കളായ നസീമ സിദ്ദിഖ്, സുബൈദ ബാബു, ഷമീന സുഹൈൽ, സുമയ്യ നിസാർ, മണ്ഡലം കമ്മിറ്റി നേതാക്കളായ ഇ കെ ദാസൻ, കെ എ സിദ്ദീഖ്, വി ബി റഹീം, എന്നിവർ സംസാരിച്ചു. കെ എ നാസർ സ്വാഗതവും പി കെ ഹരിദാസ് നന്ദിയും പറഞ്ഞു.

Spread the News