കുത്തഴിഞ്ഞ ഭരണപരിഷ്ക്കരണങ്ങളിലൂടെ സർക്കാർ ജനങ്ങളെ കെടുതിയിലേക്ക് തളളിവിടുന്നു എന്ന് കോൺഗ്രസ് ആരോപിച്ചു.
വൈദ്യുതി വില വർധനവിനെതിരെ കോൺഗ്രസ് എറിയാട് ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച കെ എസ് ഇ ബി ഓഫീസ് മാർച്ചിലാണ് സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നത്. എറിയാട് കെ എസ് ഇ ബി ഓഫീസിന് മുമ്പിൽ ചേർന്ന പ്രതിഷേധ യോഗം
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിൻഷാദ് ജിന്നാസ് ഉദ്ഘാടനം ചെയ്തു. പിബി മൊയ്തു അധ്യക്ഷത വഹിച്ചു. യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ പി എസ് മുജീബ് റഹ്മാൻ , കെ എസ് യു മുൻ താലൂക്ക് പ്രസിഡണ്ട് ഇസാബിൻ അബ്ദുൽ കരീം , യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ എസ് സലീമുദ്ദീൻ, മണ്ഡലം പ്രസിഡണ്ട് മാരായ പി എ മുഹമ്മദ് സഗീർ , കെ എം സാദത്ത്, ഇ കെ സജീവൻ,
ബ്ലോക്ക് ഉപാധ്യക്ഷൻ മാരായ സി എം മൊയ്തു, ഇ കെ സോമൻ , പി എ മനാഫ്, സി എ റഷീദ്, പി കെ മുഹമ്മദ്, നിധീഷ് കുമാർ , ജോസഫ് ദേവസി, എ കെ അബ്ദുൽ ഖാദർ, പി പി ഷാജി,ഹസീന റിയാസ്
സെക്രട്ടറിമാരായ ഇ എ നജീബ്, പി എച്ച് റഹീം, പി എം ലിയാഖത്ത്, പി കെ അബൂബക്കർ, സി എ ഗുഹൻ , പി കെ ബാഹുലേയൻ, ഗീതാ സതീശൻ , സരോജിനി ശിവദാസൻ , ഷിയാസ് എടവഴിക്കൽ, ഷീബാ മുരളി
എന്നിവർ സംസാരിച്ചു.