ജനങ്ങളെ ഷോക്കടിപ്പിക്കുന്ന വൈദ്യുതി ചാർജ്ജ് വർദ്ധനവിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂരിൽ യൂത്ത് കോൺഗ്രസ് ചൂട്ട് കത്തിക്കൽ സമരം നടത്തി.
യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചാപ്പാറ കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ നടന്ന സമരം ഡി.സി.സി എക്സിക്യൂട്ടീവ് അംഗം പി.യു സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് ജസീൽ അലങ്കാരത്ത് അദ്ധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് നിഷാഫ് കുര്യാപ്പിള്ളി
മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗോപാലകൃഷണൻ, നാസർ പുല്ലൂറ്റ്, രതീഷ് മേനോൻ, അനീഷ് പുല്ലൂറ്റ്, പുല്ലൂറ്റ് സഹകരണ ബാങ്ക് പ്രസിഡൻ്റ് മുരളി കുന്നത്ത്, ചിത്രഭാനു, ഇ.വി സന്തോഷ്, ശ്രീദേവി വിജയകുമാർ, സുനില മോഹൻ, സുനിൽ കളരിക്കൽ എന്നിവർ നേതൃത്വം നൽകി.
- Related News
- Latest News