വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് എറിയാട് അഴീക്കോട് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി എറിയാട് കെഎസ്ഇബി ഓഫീസിനു മുന്നിൽ പ്രതിഷേധ ചൂട്ടുകത്തിക്കൽ സമരം നടത്തി.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സലീം കൈപ്പമംഗലം ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് എറിയാട് മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് ശുഹൈബ് അധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന കൺവീനർ ആസിഫ് മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റുമാരായ പി. കെ മുഹമ്മദ്, പി.പി ജോൺ, ബഷീർ കൊണ്ടമ്പുള്ളി പി എ മനാഫ്, സി പി തമ്പി, ഹസീന റിയാസ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ഇസ്ഹാഖ് ഹുസ്സൈൻ, അഴീക്കോട് മണ്ഡലം പ്രസിഡൻ്റ് എവിൻ സിന്റോ,മുഹമ്മദ് സാബിക്ക്, ഷമീന എന്നിവർ സംസാരിച്ചു