*പ്രസിദ്ധീകരണത്തിന്*
* ശ്രീനാരായണപുരം പഞ്ചായത്തിൻറെ മാലിന്യസംഭരണ കേന്ദ്രം മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എൻ. പുരത്ത് കോൺഗ്രസിന്റെ ഏകദിന സത്യാഗ്രഹം നടന്നു
പടിഞ്ഞാറേ വെമ്പല്ലൂരിലെ പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രം മാറ്റി സ്ഥാപിക്കുക, കുടിവെള്ള പ്രശ്നം പരിഹരിക്കുക, തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് എസ്.എൻ. പുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഏകദിന സത്യാഗ്രഹം നടത്തിയത്.
കെ.പി.സി.സി സെക്രട്ടറി എ പ്രസാദ് ഉദ്ഘാടനം ചെയ്തു. മാലിന്യ സംഭരണ കേന്ദ്രം മാറ്റിസ്ഥാപിക്കാൻ തയ്യാറായില്ലെങ്കിൽ മാലിന്യ വണ്ടികൾ തടയുമെന്ന് പ്രസാദ് പറഞ്ഞു. മണ്ഡലം പ്രസിഡൻറ് .K.A.സിറാജ് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി അഡ്വ. പി .എച്ച് മഹേഷ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി അഡ്വ. വി.എം. മുഹിയുദ്ദീൻ, ജില്ലാ നിർവാഹക സമിതി അംഗം പി. കെ. ഷംസുദ്ദീൻ, കെഎസ്.എസ്.പി. ഏ സംസ്ഥാന സെക്രട്ടറി ടി. എം. കുഞ്ഞു മൊയ്തീൻ, കൈപ്പമംഗലം ബ്ലോക്ക് പ്രസിഡൻറ് സുനിൽ പി മേനോൻ, ഡി.സി.സി അംഗം R B മുഹമ്മദാലി , T.S. രാജേന്ദ്രൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് മാരായ ബഷീർ കൊണ്ടമ്പുള്ളി, K.S. രാജീവൻ, പി. കെ. അബ്ദുൽ റഹ്മാൻ മാസ്റ്റർ, സൈനുദ്ദീൻ കാട്ടകത്ത്, കെ ആർ അശോകൻ, കെ ആർ നിതീഷ് കുമാർ, മതിലകം പഞ്ചായത്ത് പാർലമെൻററി പാർട്ടി ലീഡർ ജെൻ്ററിൻ ഓലപ്പുറത്ത്, മതിലകം മണ്ഡലം പ്രസിഡണ്ട് T.S. ശശി, പെരിഞ്ഞനം മണ്ഡലം പ്രസിഡണ്ട് സുധാകരൻ മണപ്പാട്ട്, ബ്ലോക്ക് സെക്രട്ടറിമാരായ ബെന്നി കാവാലംകുഴി, അഡ്വ. സക്കീർ ഹുസൈൻ, C.B. ജയലക്ഷ്മി ടീച്ചർ, K.K. സഫറലിഖാൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം വി എസ് ജിനേഷ്, മഹിളാ കോണ്ഗ്രസ് നേതാക്കളായ മേരി ജോളി , ശമീന ഷെരീഫ്, പ്രവിന്ദ വിജുമോൻ , യൂത്ത്കോ ൺഗ്രസ് മണ്ഡലം പ്രസിഡൻറ് P.A. ഷിംനാസ്, E.K. ബൈജു, ബീരാൻ കണ്ണെഴുത്ത്, K.A. ഹൈദ്രോസ് തുടങ്ങിയവർ സംസാരിച്ചു. അമീർ പതുപ്പുള്ളി സ്വാഗതവും,സലാം കുഴുപുള്ളി നന്ദിയും പറഞ്ഞു.