കൊടുങ്ങല്ലൂർ നഗരസഭയുടെ വാർഷിക പദ്ധതിയിൽ പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകളെ അവഗണിച്ചെന്നാരോപിച്ച് ബി.ജെ.പി കൗൺസിലർമാർ നഗരസഭാ യോഗം ബഹിഷ്ക്കരിച്ചു.
വാർഷിക പദ്ധതി അംഗീകരിക്കുന്ന യോഗത്തിൽ നിന്നും ഇറങ്ങിപ്പോയ ബി.ജെ.പി കൗൺസിലർമാർ പിച്ചച്ചട്ടിയേന്തി പ്രതിഷേധ പ്രകടനം നടത്തി.
എൽഡിഎഫ് വാർഡുകളിൽ മാത്രം വികസനം നടന്നാൽ മതി എന്ന നഗരസഭ ചെയർപേഴ്സൺ ടി കെ ഗീതയുടെയും വൈസ് ചെയർമാൻ വി.എസ് ദിനലിന്റെയും നിലപാട് നികുതിദായകരായ മുഴുവൻ ജനങ്ങളെയും വെല്ലുവിളിക്കുന്നതാണെന്ന് ബി.ജെ.പി ആരോപിച്ചു.
പ്രകടനത്തെ തുടർന്ന് വടക്കേ നടയിൽ നടന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് ടി.എസ് സജീവൻ അധ്യക്ഷത വഹിച്ചു . നേതാക്കളായ ജിതേഷ് ,ജെമി ,കെ .എസ് മനോജ്, കെ.എസ് ശിവറാം, വിദ്യസാഗർ ,ഒ.ശൻ ജയദേവൻ , രശ്മി ബാബു, ശാലിനി വെങ്കിടേഷ്, പരമേശ്വരൻ കുട്ടി എന്നിവ സംസാരിച്ചു.