Skip to content

കോൺഗ്രസ് പ്രതിഷേധ ധർണ്ണ

കോൺഗ്രസ് പ്രതിഷേധ ധർണ്ണ

എടവിലങ്ങ് പഞ്ചായത്തിലെ ഐ.സി.ഡി.എസ് ന് കീഴിലുള്ള അംഗനവാടി ടീച്ചർ, ഹെൽപ്പർ തസ്തികയിലെ റാങ്ക് ലിസ്റ്റിൽ അർഹരും യോഗ്യരും ആയ ഉദ്യോഗാർത്ഥികളെ ഒഴിവാക്കി എൽ. ഡി.എഫ് ഭരണസമിതിക്ക് വേണ്ടപ്പെട്ടവരെ മാത്രം നിയമിക്കുന്നതിന് വേണ്ടി തയ്യാറാക്കി റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എടവിലങ്ങ് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പി.എസ് മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഇ. കെ. സജീവൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ്മാരായ ഇ. കെ. സോമൻ, ഇ. എം. ജോസഫ് ദേവസി, മേരി ജോളി, സി.എ റഷീദ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ സി.എ. ഗുഹൻ, ഇ.എം ആൻ്റണി, കെ.കെ. സഫറലി ഖാൻ, സരോജിനി ശിവദാസൻ, ബെന്നി കാവാലം കുഴി,നജിബ് പി. മുഹമ്മദ് മണ്ഡലം ഭാരവാഹികളായ പി.കെ. സക്കറിയ, ജോസ്മി ടൈറ്റസ് , കെ. കെ. മുഹമ്മദ് റാഫി,പി.വി. അറുമുഖൻ, കെ.കെ. ജയൻ, സ്റ്റാൻലി വാഴക്കൂട്ടത്തിൽ, മോഹൻ കുഞ്ഞയിനി, എവിൻ ഷിൻ്റോ , പ്രേമാനന്ദൻ എം.എസ്, ജലീൽ കാട്ടുപറമ്പിൻ, പരമു കെ ആർ, ജാലിബ കരിം , സുലോചന ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.

Spread the News