Skip to content

ഉപതെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് ജയം

ഉപതെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് ജയം

കൊടുങ്ങല്ലൂർ ഉപതെരെഞ്ഞെടുപ്പിൽ സീറ്റ് നില നിർത്തിയ ബി.ജെ.പി.യുടെ ഭൂരിപക്ഷം ഇടിഞ്ഞു.

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഉപതെരെഞ്ഞെടുപ്പിൽ സീറ്റ് നില നിർത്തിയ ബി.ജെ.പി.യുടെ ഭൂരിപക്ഷം ഇടിഞ്ഞു. നഗരസഭയിലെ ചേരമാൻ ജുമാ മസ്ജിദ് 41-ാം വാർഡിൽ തുടർച്ചയായ നാലാം തവണയും വിജയം നേടിയ എൻ.ഡി.എയുടെ. ബി.ജെ.പി സ്ഥാനാർഥി 66 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് തെരെഞ്ഞെടുക്കപ്പെട്ടത്. ആകെ പോൾ ചെയ്ത 603 വോട്ടിൽ വാർഡിൽ നിന്ന് വിജയം നേടിയ ബി.ജെ.പി.യുടെ ഗീതാറാണി 269 വോട്ടും, രണ്ടാം സ്ഥാനത്തെത്തിയ യു.ഡി.എഫിലെ കോൺഗ്രസ് സ്ഥാനാർഥി പി.യു.സുരേഷ് കുമാർ 203 വോട്ടും മൂന്നാം സ്ഥാനത്ത് വന്ന എൽ.ഡി.എഫിലെ ജി.എസ്.സുരേഷ് 131 വോട്ടുമാണ് നേടിയത്. 642 വോട്ട് പോൾ ചെയ്ത 2020ലെ തദ്ദേശ തെരെഞ്ഞെടുപ്പിൽ 210 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് തെരെഞ്ഞെടുക്കപ്പെട്ട ബി.ജെ.പി.യുടെ അഡ്വ. ഡി.ട്ടി. വെങ്കിടേശ്വരൻ രാജിവെച്ചതിനെ തുടർന്നാണ് ഉപതെരെഞ്ഞെടുപ്പ് വേണ്ടി വന്നത്. ബി.ജെ.പി.ക്ക് കഴിഞ്ഞ തവണത്തെക്കാൾ 98 വോട്ട് കുറഞ്ഞപ്പോൾ യു.ഡി.എഫിന് 46 വോട്ടും, എൽ.ഡി.എഫിന് 13 വോട്ടും കൂടുതൽ ലഭിച്ചു. തെരെഞ്ഞെടുപ്പ് ഫലം നഗരസഭ ഭരണത്തിൽ മാറ്റങ്ങളിണ്ടാക്കില്ല. വിജയം നേടിയ ബി.ജെ.പി.സ്ഥാനാർഥിയും പ്രവർത്തകരും നഗരത്തിൽ ആഹ്ളാദ പ്രകടനം നടത്തി.
നേതാക്കളായ കെ.എസ്.വിനോദ് ,ടി‌എസ്.സജീവൻ, കെ.ആർ.വിദ്യാസാഗർ, എൽ.കെ. മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.

Spread the News