Skip to content

ഉപതെരഞ്ഞെടുപ്പ്

ഉപതെരഞ്ഞെടുപ്പ്

കൊടുങ്ങല്ലൂർ നഗരസഭയിലെ നാൽപ്പത്തിയൊന്നാം വാർഡ്
ഉപതെരഞ്ഞെടുപ്പ് നടന്നു.72.56 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

പി.ഭാസ്ക്കരൻ സ്മാരക ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വൈകീട്ട് 6 വരെയാണ് പോളിംഗ് നടന്നത്.
ബുധനാഴ്ച്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
അഡ്വ.ഡി.ടി വെങ്കിടേശ്വരൻ കൗൺസിലർ സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ്
നാൽപ്പത്തിയൊന്നാം വാർഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റിൽ
ഗീതാ റാണിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി.
യു.ഡി.എഫിനു വേണ്ടി പി.യു സുരേഷ് കുമാറും, എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ജി.എസ് സുരേഷുമാണ് മത്സര രംഗത്തുണ്ടായിരുന്നത് 603 പേരാണ് ആകെ വോട്ട് രേഖപ്പെടുത്തിയത്
ആകെ 831 വോട്ടർമാരാണ് വാർഡിൽ ഉള്ളത്

Spread the News