കാലടിയിലെ കവർച്ചാ സംഘ നേതാവ് കല്ലാടൻ ഗിരീഷിനെ സംരക്ഷിച്ച ബിജെപി ജില്ലാ നേതൃത്വത്തിൻ്റെ പേരിൽ നിയമ നടപടി സ്വീകരിക്കാത്തതിനും,
ജബൽപൂരിലെ ഹീനമായ ക്രൈസ്തവ വേട്ടയിക്കും എതിരെ എസ്ഡിപിഐ കൊടുങ്ങല്ലൂർ മേഖലാ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.കെ മനാഫ് ഉദ്ഘാടനം ചെയ്തു.
കൈപ്പമംഗലം മണ്ഡലം പ്രസിഡണ്ട് അജ്മൽ എടവിലങ്ങ് അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറി മൻസൂർ, കൈപ്പമംഗലം മണ്ഡലം കമ്മിറ്റി സെക്രട്ടറി സുൽഫിക്കർ എന്നിവർ സംസാരിച്ചു.