ജബാൽപ്പൂരിൽ ക്രിസ്ത്യൻ വൈദികർക്കു നേരെ RSS- സംഘപരിവാർ ശക്തികൾ നടത്തിയ ആ ക്രമണത്തിലും പെട്രോൾ ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലവർധിപ്പിച്ച ബിജെപി സർക്കാരിന്റെ നടപടിയിലും പ്രതിഷേധിച്ചു CPIM കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ കോട്ടപ്പുറത്തു പ്രകടനവും പൊതുയോഗവും നടത്തി.
മധ്യപ്രദേശിലെ ജബൽ പൂരിലും, ഒഡീഷയിലെ ജുബയിലും മലയാളികളായ ക്രിസ്ത്യൻ വൈദികർക്ക് നേരെ ആർഎസ്എസ് നടത്തിയ അക്രമങ്ങൾക്കെതിരെയും, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന് 23 രൂപയോളം കുറഞ്ഞിട്ടും പാചകവാതക ഇന്ധനത്തിന് 50 രൂപയും പെട്രോളിന് രണ്ട് രൂപയും വർദ്ധിപ്പിച്ച കേന്ദ്ര ഗവൺമെന്റിന്റെ ജനദ്രോഹ നടപടികൾക്കെതിന്റെയും സിപിഐഎം കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സിപിഐഎം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റിയംഗം ഷീല രാജമൽ അധ്യക്ഷത വഹിച്ചു, സിപിഐഎം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റിയംഗം കെ ആർ ജൈത്രൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ടി പി പ്രബേഷ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സി വി ഉണ്ണികൃഷ്ണൻ, എം എസ് വിനയകുമാർ, റസോജ ഹരിദാസ്, കെ എം സലീം, കെ വി ചന്ദ്രൻ,വർഗീസ് മാസ്റ്റർ, ബ്രാഞ്ച് സെക്രട്ടറി ആന്റണി എന്നിവർ സംസാരിച്ചു