Skip to content

സി.പി.ഐ.എം കൊടുങ്ങല്ലൂർ ഏരിയ സമ്മേളനം സമാപിച്ചു

*CPI(M) കൊടുങ്ങല്ലൂർ ഏരിയ സമ്മേളനം സമാപിച്ചു*

CPIM ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഡിസംബർ 6-ാം തീയതി ആരംഭിച്ച കൊടുങ്ങല്ലൂർ ഏരിയ സമ്മേളനം കൊടിയേരി ബാലകൃഷ്ണൻ നഗറിൽ സമാപിച്ചു.
ആയിര കണക്കിന് പ്രവർത്തകർ അണിനിരന്ന വമ്പിച്ച റാലിയും,
അറുന്നൂറ് റെഡ് വളണ്ടിയർമാർ അണിനിരന്ന മാർച്ചും പൊതുസമ്മേളനത്തോട് അനുബന്ധിച്ച് നടന്നു.

ജില്ലാ സെക്രട്ടറി എം.എം.വർഗീസ് ഉദ്ഘാടനം ചെയ്തു.

കെ.ആർ.ജൈത്രൻ അദ്ധ്യക്ഷനായി.
ജില്ലാ സെക്രട്ട്രിയേറ്റ് അംഗങ്ങളായ പി.കെ.ഡേവീസ് മാസ്റ്റർ,
പി.കെ.ചന്ദ്രശേഖരൻ,
ജില്ലാ കമ്മിറ്റി അംഗം കെ.വി.രാജേഷ്,
എന്നിവർ സംസാരിച്ചു.
നാടകം, ഗാനമേളയും ഉൾപ്പടെയുള്ള കലാ പരിപാടികളും സമ്മേളന വേദിയിൽ അരങ്ങേറി.
ഏരിയ കമ്മിറ്റി അംഗം കെ.പി.രാജൻ സ്വാഗതവും,
ഏരിയ സെക്രട്ടറി മുസ്താക്ക് അലി നന്ദിയും പറഞ്ഞു.

Spread the News