ചാർജ് വർദ്ധന
മതിലകം വൈദ്യുതി ഭവനിലേക്ക് യു.ഡി.എഫ് പ്രതിഷേധ മാർച്ച് നടത്തി
നിരന്തരം വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് എസ്.എൻ. പുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മതിലകം കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ച് നടത്തി. പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എം. കുഞ്ഞു മൊയ്തീൻ മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ പ്രൊഫ. കെ.എ സിറാജ് അധ്യക്ഷത വഹിച്ചു. പ്രതിഷേധ മാർച്ച് പോലീസ് വഴിയിൽ തടഞ്ഞു.
നേതാക്കളായ ആർ.ബി മുഹമ്മദാലി, എം.പി ജോബി, റഹ്മത്തലി, പി.കെ.അബ്ദുറഹിമാൻ മാസ്റ്റർ, സൈനുദ്ദീൻ കാട്ടകത്ത്, കെ.ആർ അശോകൻ, കെ.ആർ നിതീഷ് കുമാർ, അസീസ് കാട്ടകത്ത്, കെ. കെ സഫറലിഖാൻ, പി.ഡി. വിജയൻ, സലാം കുഴുപ്പുള്ളി, ടി. എസ്.രാജേന്ദ്രൻ മാസ്റ്റർ, ബീരാൻ കണ്ണെഴുത്ത്, എം.ജി ഹരീന്ദ്രനാഥ്, പി. എ. ഷിംനാസ്, പ്രവിന്ദ വിജുമോൻ, പ്രൊഫ. കെ.എം.അഹമ്മദ്, പി . ഡി. സാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
കൺവീനർ ടി.എ ഫഹദ് സ്വാഗതവും അമീർ പത്പ്പുള്ളി നന്ദിയും പറഞ്ഞു.
വി.സി കാർത്തികേയൻ, പി.എ. ഷാജി, സുധൻ കാവുങ്ങൽ, വി. എ. ജലീൽ, കെ.എ പ്രതാപൻ, സുനിൽ ചാണാടി, പി.എസ് മജീദ്, ശിഹാബ് ഖാലിദ്, ഹാരിസ് കട്ടൻ ബസാർ, അബ്ദുൾ നാസർ പീടിക പറമ്പിൽ, ചന്ദ്രിക അരിയത്തുള്ളി, അബ്ദുൽ ഖാദർ പുത്തൻപുര, ഗഫൂർ അറക്കൽ, നിഷാഫ് കോതപറമ്പ്, വേണു ഏറാട്ട് , സുധീർ കാട്ടകത്ത്, ശരീഫ് കറപ്പൻ വീട്ടിൽ, വിജു പനപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.