Skip to content

സി.പി.ഐ. മേത്തല ഈസ്റ്റ് ലോക്കൽ സമ്മേളനം ആരംഭിച്ചു.

സി.പി.ഐ. മേത്തല ഈസ്റ്റ് ലോക്കൽ സമ്മേളനത്തിന് തുടക്കമായി.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം കീഴ്ത്തളി സെൻ്ററിൽ നിന്നും ആരംഭിച്ച പ്രകടനത്തോടെയാണ് ആരംഭിച്ചത്.തുടർന്ന് ആനാപ്പുഴ സെൻ്ററിൽ കാനം രാജേന്ദ്രൻ നഗറിൽ നടന്ന പൊതുസമ്മേളനം സി.പി.ഐ.സംസ്ഥാന കൗൺസിൽ അംഗം കെ.പി.സന്ദീപ് ഉദ്ഘാടനം ചെയ്തു.കെ ജി ശിവാനന്ദൻ, അഡ്വ.വി.ആർ.സുനിൽകുമാർ എം.എൽ.എ., സി.സി.വിപിൻ ചന്ദ്രൻ , പി.പി.സുഭാഷ്, അഡ്വ.വി.എസ്.ദിനൽ, പി.എ.ജോൺസൺ, പി.പി.രഘുനാഥ് എന്നിവർ സംസാരിച്ചു.ഞായറാഴ്ച രാവിലെ വിദ്യാർത്ഥദായിനി സഭ ഹാൾ എം. എൻ. രാമകൃഷ്ണൻ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ.ദേശീയ എകസിക്യൂട്ടീവ് അംഗം കെ.പി.രാജൻ ഉദ്ഘാടനം ചെയ്യും,

Spread the News