Skip to content

ഗ്രാമ സ്വരാജ് സെമിനാർ

ഗ്രാമ സ്വരാജ് സെമിനാർ

തൃതലപഞ്ചായത്തു തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൻ്റെ തുടക്കം കുറിച്ച് കൊണ്ട് * കോൺഗ്രസ് കൈപ്പമംഗലം നിയോജക മണ്ഡലത്തിൻ്റെ നേതൃത്വത്തിൽ ഗ്രാമ *സ്വരാജ് സെമിനാർ* നിയോജക മണ്ഡലം തല നേതൃത്യ പഠന ക്ലാസ് സംഘടിപ്പിച്ചു .

ഒരു പഞ്ചായത്തിൽ നിന്നും 12 പേരാണ് ഈ ക്യാമ്പിൽ പങ്കെടുത്തത്.

എറിയാട് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ വെച്ചാണ് ഈ സെമിനാർ നടന്നത്. സെമിനാർ കെ പി സി സി ഗ്രാമ സ്വരാജ് സെമിനാർ സ്റ്റേറ്റ് കോഴ്സ് ഡയറക്ടർ യു വി ബാബുരാജ് ഉദ്ഘാടനം ചെയ്തു.കൈപ്പമംഗലം ബ്ലോക്ക് പ്രസിഡണ്ടുമാരായ സുനിൽ മേനോൻ, പി ബി മൊയ്തു എന്നിവർ നേതൃത്യം നൽകി .ക്യാമ്പ് ഡയറക്ടർ ടി എം കുഞ്ഞുമൊയ്തീൻ , പരിശീലകരായ നൗഷാദ് മാസ്റ്റർ, ഡിസിസി സെക്രട്ടറിമാരായ എൻ ആർ സതീശൻ , ശിവരാമകൃഷ്ണൻ എം എസ്, നിയോജക മണ്ഡലം ചാർജ് നേതാക്കളായ ഡിസിസി സെക്രട്ടറിമാർ സി എസ് രവീന്ദ്രൻ ,ടി എം നാസർ ,സിസി ബാബുരാജ്, മുജീബ് റഹിമാൻ പി എസ് ,സജയ് വയനപ്പിള്ളി , ഷീല വിശ്വംഭരൻ, ഷീബ മുരളി, സലീം കൈപ്പമംഗലം ,ആസിഫ് മുഹമ്മദ്. പി ,മുഹമ്മദ് സഗീർ പി എ മണ്ഡലം പ്രസിഡണ്ടുമാർ ,മണ്ഡലം ചാർജ് നേതാക്കൾ എന്നിവർ നേതൃത്വം നൽകി.

അതാത് പഞ്ചായത്തുകളിലെ ഭരണസംവിധാനങ്ങളുടെ വിലയിരുത്തലുകൾ നടത്തി .ഭരണ രംഗത്തെ ന്യൂനതകൾ കണ്ടെത്തി കുറ്റപത്രവും,പ്രാദേശിക വികസന അജണ്ടകളും തയ്യാറാക്കുവാൻ വിദഗ്‌ധരായ പ്രാപ്തരായ പ്രാദേശിക പാർട്ടി നേതാക്കൾ, വിവിധ മേഖലകളിലെ വിദഗ്ദർ എന്നിവരാണ് ക്യാമ്പിൽ പങ്കെടുത്ത്.

Spread the News