സി പി ഐ കൊടുങ്ങല്ലൂർ മണ്ഡലം സമ്മേളനം പ്രതിനിധി സമ്മേളനം തുടങ്ങി.
പണിക്കേഴ്സ് ഹാളിൽ എംഎൻ രാമകൃഷ്ണൻ നഗറിൽ കെ ആർ സുഭാഷ് പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചു.വി ആർ സുനിൽ കുമാർ എം എൽ എ കൺവീനറും ടി ആർ ജിതിൻ, ആലീസ് തോമസ്, സി എസ് സംഗീത്, നിഷ ഷാജി എന്നിവർ അംഗങ്ങളുമായ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. ജോസഫ് രക്തസാക്ഷി പ്രമേയവും അഡ്വ.വി എസ് ദിനൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു – പ്രതിനിധി സമ്മേളനം സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ഉദ്ഘാടനം ചെയ്തു .കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന മോഡി സർക്കാർ ഫാസിസ്റ്റ് ഭരണ കൂടമാണെന്നന്ന് ഇതിനകം അവരുടെ ഭരണനയങ്ങൾ തെളിയിക്കുന്നതായി സി പി ഐ ജില്ലാ സെക്രട്ടറി അഭിപ്രായപ്പെട്ടു.
.കെ ജി ശിവാനന്ദൻ പ്രവർത്തന റിപ്പോർട്ടും കെ വി വസന്തകുമാർ തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് റിപ്പോർട്ടും അവതരിപ്പിച്ചു.പി ബാലചന്ദ്രൻ എംഎൽഎ, ടി കെ സുധീഷ്, കെ എസ് ജയ, സിസി വി പിൻചന്ദ്രൻ ,പി പി സുഭാഷ് എന്നിവർ പ്രസംഗിച്ചു