Skip to content

സാഹോദര്യകേരള പദയാത്ര

*ജാതി സെൻസസ്: കേന്ദ്ര സർക്കാർ പ്രഖ്യാപനം ഇലക്ഷൻ നാടകമാവരുത് – റസാഖ് പാലേരി*

പൊതു സെൻസസിനോടൊപ്പം ജാതി സെൻസസ് നടപ്പാക്കുമെന്നുള്ള കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം ഏറെ അവ്യക്തതകൾ നിറഞ്ഞതാണ്. കഴിഞ്ഞ 14 വർഷമായി രാജ്യത്ത് സെൻസസ് തന്നെ നടന്നിട്ടില്ല. ബ്രിട്ടീഷുകാരുടെ ഭരണകാലത്താണ് ഒടുവിൽ ജാതി സെൻസസ് നടന്നത് എന്നിരിക്കെ എപ്പോൾ എങ്ങനെയാണ് സെൻസസ് നടത്തുകയെന്ന് വ്യക്തമാക്കാതെയുള്ളതാണ് ഇപ്പോഴത്തെ കേന്ദ്രസർക്കാറിൻ്റെ പ്രഖ്യാപനം. കോടതിയിലടക്കം ജാതി സെൻസസിനെ എതിർത്ത ബി ജെ പി ഇപ്പോൾ നടത്തിയ പ്രഖ്യാപനം ബീഹാർ ഇലക്ഷൻ മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നാടകമായേ കാണാനാവൂ എന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി പറഞ്ഞു.

. കേരളത്തിലെ മുഴുവൻ സമുദായങ്ങളുടെയും സാമൂഹിക വളർച്ചയറിയാൻ കേന്ദ്രത്തിനെ കാത്തിരിക്കാതെ സംസ്ഥാന സർക്കാർ ജാതി സെൻസസ് നടത്തണമെന്നും അത് കേന്ദ്രത്തിനടക്കം മാതൃകയാക്കാവുന്ന രീതിയിലാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..

“നാടിന്റെ നന്മയ്ക്ക് നമ്മളൊന്നാകണം”
എന്ന തലക്കെട്ടിൽ സംസ്ഥാനത്തെ 14 ജില്ലകളിലുമായി സംഘടിപ്പിക്കുന്ന സാഹോദര്യ കേരള പദയാത്രയുടെ കയ്പമംഗലം മണ്ഡലം പദയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എറിയാട് പഞ്ചായത്തിലെ അബ്ദുള്ള റോഡ് പരിസരത്ത് നിന്നും ആരംഭിച്ച് പദയാത്ര എറിയാട് സെന്ററിൽ സമാപിച്ചു. തുടർന്ന് നടന്ന
പൊതുസമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ ഷഫീഖ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം കെ എം ഷെഫ്രിൻ മുഖ്യപ്രഭാഷണം നടത്തി. പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡണ്ട് ഇ.എ. റഷീദ് മാസ്റ്റര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കെ.കെ. ഷാജഹാന്‍, കൈപ്പമംഗലം മണ്ഡലം പ്രസിഡണ്ട് നവാസ് എടവിലങ്ങ്, മണ്ഡലം സെക്രട്ടറി ഫസീല ഹനീഫ്, എറിയാട് പഞ്ചായത്ത് 7-ാം വാര്‍ഡ് മെമ്പര്‍ നഫീസ അബ്ദുല്‍ കരീം
എന്നിവർ സംസാരിച്ചു.

അബ്ദുല്ല റോഡ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പദയാത്രയിൽ
വിവിധ സാമുദായിക പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, ഫാസിസ്റ്റ് വിരുദ്ധ പോരാളികൾ, ജനകീയ സമര നേതാക്കൾ, തുടങ്ങിയവർ അഭിവാദ്യം അർപ്പിക്കുകയും പദയാത്രയിൽ അണിചേരുകയും ചെയ്തു. വിവിധ കലാവിഷ്കാരങ്ങൾ യാത്രയുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു.
തുടർന്ന് ‘വിക്രമനും മുത്തുവും ഒരു താത്വിക അവലോകനം’ തെരുവ് നാടകം വേദിയിൽ അരങ്ങേറി.

പദയാത്രയുടെ നായകന് വെൽഫെയർ പാർട്ടി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഉമൈറ കെ.എസ്, കൈപ്പമംഗലം മണ്ഡലം വൈസ് പ്രസി. റഫീഖ് കാതിക്കോട്,
എറിയാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ടി.കെ ഇഖ്ബാല്‍,
എടവിലങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ടി.എം സാജിദ്,
എസ്.എന്‍ പുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി.എസ് അമീര്‍ അലി,
മതിലകം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് റഫീഖ് വൈപീസ്,
കൈപ്പമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജമാല്‍ മുഹമ്മദ്,
എടത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അബ്ദുസമദ് എം.എസ്,
എഫ്.ഐ.ടി.യു മണ്ഡലം കണ്‍വീനര്‍ അബ്ദുസ്സലാം സി.എ,
ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി ഇര്‍ഫാന്‍ റഫീഖ്,വുമണ്‍ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം റാഷിദ നിസാര്‍,
വുമണ്‍ ജസ്റ്റിസ് മൂവ്മെന്റ് മണ്ഡലം കമ്മിറ്റിയംഗം ഓമന,
പ്രവാസി വെല്‍ഫെയര്‍ ഫോറം മണ്ഡലം കൺവീനർ സിദ്ദീഖ് പഴങ്ങാടന്‍,
എന്നിവർ ഹരാർപ്പണം നടത്തി. ആർട്ടിസ്റ്റ് ഡാവിഞ്ചി സുരേഷ്, ഒരു ജാതി പിള്ളേരിഷ് ടാ സിനിമയുടെ പിന്നണി പ്രവർത്തകർ, എന്നിവർക്ക് ആദരവ് നൽകി.

Spread the News