ശ്രീനാരായണപുരത്ത് സി.പി.എം നേതാവായിരുന്ന ടി.വി.രാഘവൻ ഓർമ്മവാർഷികം ആചരിച്ചു
ടിവി രാഘവന്റെ പന്ത്രണ്ടാമത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് എസ് എൻ പുരം എൽ സി യിലെ 14 ബ്രാഞ്ചിലും പുഷ്പാർച്ചനയും പതാക ഉയർത്തലും സംഘടിപ്പിച്ചു. എസ് എൻ പുരം സെന്ററിൽ CPM ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സഖാവ് പി കെ ചന്ദ്രശേഖരൻ ടിവി രാഘവനെ അനുസ്മരിച്ച് സംസാരിക്കുകയും തുടർന്ന് പതാക ഉയർത്തുകയും ചെയ്തു
വൈകിട്ട് എസ്എൻ പുരം മാർക്കറ്റ് ഹാളിൽ വെച്ചു നടന്ന അനുസ്മരണ പൊതുയോഗം സജീവൻ ശ്രീകൃഷ്ണപുരം ഉദ്ഘാടനം ചെയ്തു. എം എസ് മോഹനൻ ,ടി കെ രമേശ് ബാബു, എ എസ് സിദ്ധാർത്ഥൻ, എപി ജയരത്നം,കെ രഘുനാഥ്, മിനിഷാജി, രമ്യ പ്രദീപ് ,എന്നിവർ സംസാരിച്ചു തുടർന്ന് ടിവി രാഘവന്റെ കുടുംബാംഗങ്ങൾ ചക്കാണ്ടി മോഹനൻ ഭാര്യ താരക്ക് ചികിത്സ ധനസഹായം നൽകി