Skip to content

തെരഞ്ഞെടുപ്പ് കൺവെൻഷൻ

തെരഞ്ഞെടുപ്പ് കൺവെൻഷൻ
  1. *വെമ്പല്ലൂർ സർവീസ് സഹകരണ ബാങ്ക് , സഹകരണ സംരക്ഷണ മുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.*

    വെമ്പല്ലൂർ സർവീസ് സഹകരണ ബാങ്ക് , സഹകരണ സംരക്ഷണ മുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. ഗുരുവായൂർ ഫർക്ക റൂറൽ ബാങ്ക് പ്രസിഡണ്ടും, ഗുരുവായൂർ മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി  പ്രസിഡണ്ടുമായ സി. എ. ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. കരുവന്നൂരും, കുട്ടനെല്ലൂരും വെമ്പല്ലൂരിൽ  ആവർത്തിക്കാതിരിക്കാൻ കൂടുതൽ ജാഗ്രത വേണമെന്ന് ഗോപ പ്രതാപൻ പറഞ്ഞു. യൂത്ത് ലീഗ് കൈപ്പമംഗലം നിയോജകമണ്ഡലം സെക്രട്ടറി മൻസൂർ അന്താറത്തറ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ.K.A. സിറാജ് അധ്യക്ഷത വഹിച്ചു. ആർ.എസ്.പി ജില്ലാ സെക്രട്ടറി എം. പി. ജോബി, സി.എം.പി ജില്ലാ കമ്മിറ്റി അംഗം T.D. വേലായുധൻ, കോൺഗ്രസ് നേതാക്കളായ T.M. കുഞ്ഞു മൊയ്തീൻ, പി.കെ. അബ്ദുൽ റഹ്മാൻ മാസ്റ്റർ, സൈനുദ്ദീൻ കാട്ടകത്ത്, കെ.ആർ നിതീഷ് കുമാർ, അസീസ് കാട്ടകത്ത്, സലാം കുഴുപുള്ളി,P.D. സാജൻ സ്ഥാനാർത്ഥികളായ  ഇബ്രാഹിംകുട്ടി കുറ്റിക്കാട്ട്, യൂസഫ് തരുപീടികയിൽ, പി.ഡി വിജയൻ, പി. എ.ഷെഫീർ, സിദ്ദിഖ് പറക്കോട്ട്, ചന്ദ്രിക അരിയത്തുള്ളിൽ, സജിന കാട്ടകത്ത്, ബേബി കാർത്തികേയൻ, നിഷ സിബി, അമീർ കുറ്റിക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
    T.S. രാജേന്ദ്രൻ മാസ്റ്റർ, ബീരാൻ കണ്ണെഴുത്ത്, R.K. ഫൈസൽ, അമീർ പത്പ്പുള്ളി, P.G. അനിൽകുമാർ, P.A. ഷാജി, കെ കെ സഫറലിഖാൻ തുടങ്ങിയവർ നേതൃത്വം നൽകി. V.C. കാർത്തികേയൻ സ്വാഗതവും, ടീ . എ. ഫഹദ് നന്ദിയും പറഞ്ഞു.

  2. https://youtu.be/_XYc0lZKOOQ?si=HCS9z7viWOfCgf43
Spread the News