“വഴിയാണ് ഖുർആൻ ” വഴി കാട്ടിയും എന്ന തലക്കെട്ടിൽ മജ്ലിസ് എഡ്യുക്കേഷൻ ബോർഡ് സംഘടിപ്പിക്കുന്ന ഖുർ ആൻ ഫെസ്റ്റിൻ്റെ ഭാഗമായി ഖുർആൻ എക്സിബിഷൻ യൂബസാർ മദ്റസയിൽ നടന്നു.
ജമാഅത്തെ ഇസ്ലാമി കൊടുങ്ങല്ലൂർ ഏരിയ പ്രസിഡൻ്റ് എം .എം അനസ് നദ് വി , യൂബസാർ മദ്റസ രക്ഷാധികാരി ഇസ്മായിൽ ഗഫൂർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രിൻസിപ്പാൾ കെ എച്ച് ഷക്കീർ സ്വാഗതം പറഞ്ഞു എ. ബി ബഷീർ , കെ.എ ഹൈദർ , ഫാത്തിമ പി.എ , സുനേന , കെ.ബി. ഷമീറ , സലീം കാരേക്കാട്ട്, പി.ടി.എ പ്രസിഡൻ്റ് സഹ്ല എന്നിവർ നേതൃത്വം നൽകി.
മദ്റസ വിദ്യാർത്ഥികൾ ഒരുക്കിയ
ഖുർആൻ എക്സിബിഷൻ വേറിട്ടൊരു അനുഭവമാണ് കാഴ്ചക്കാർക്ക് സമ്മാനിക്കുന്നത്. കൂടുതൽ വർക്കുകളും കുട്ടികളുടെ സ്വന്തമായ ആവിഷ്കാരങ്ങളായിരുന്നു. രക്ഷിതാക്കളുടെയും സഹകരണം ഉണ്ടായിരുന്നു.
ഖുർആൻ ആശയങ്ങൾ കുട്ടികൾ എത്രമാത്രം സ്വാംശീകരിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്നതാണ് പ്രദർശനം.
ഖുർആനിലെ ശാസ്ത്ര സൂചനകളെ ചിത്രങ്ങളായും ചാർട്ടുകളായും കരകൗശലങ്ങളായും കുട്ടികൾ ആലേഖനം ചെയ്തിരിക്കുന്നത് കൗതുകപ്പെടുത്തും.
ഖുർആനിൽ പറഞ്ഞിരിക്കുന്ന പഴം പച്ചക്കറി ധാന്യ വർഗ്ഗങ്ങളുടെ പല തരത്തിലുള്ള അവതരണവും കാണാം.
ഖുർആനിലെ ചരിത്ര സംഭവങ്ങൾ തങ്ങളുടെ കയ്യിലുള്ള അസംസ്കൃത വസ്തുക്കൾ കൊണ്ട് മികച്ച രീതിയിൽ ഇല്ലസ്ട്രേറ്റ് ചെയ്തിരിക്കുന്നത് കാണേണ്ട കാഴ്ച തന്നെയാണ്.
ആനക്കലഹം, ഗുഹാവാസികൾ, സൗർ ഗുഹ, നൂഹിൻ്റെ കപ്പൽ, ഈജിപ്തിലെ പിരമിഡുകൾ, പൊട്ടക്കിണറ്റിലും ജയിലിലും അകപ്പെട്ട യൂസുഫ് നബി, ഇബ്രാഹീം നബിയുടെ പരീക്ഷണങ്ങൾ… തുടങ്ങിയവ കാഴ്ചക്കാരനെ മടുപ്പിക്കാത്ത രീതിയിൽ കുട്ടികൾ അവതരിപ്പിച്ചിരിക്കുന്നു.
പ്രവാചകന്മാരുടെ മുഅ്ജിസത്തുകളും ഒന്നിനൊന്ന് മെച്ചപ്പെട്ട രീതിയിൽ ആവിഷ്കരിച്ചിരിക്കുന്നു.
ഇസ്ലാമിലെ ആരാധനാ കർമ്മങ്ങൾ പ്രത്യേകിച്ച് ഹജ്ജിൻ്റെയും കഅ്ബയുടെയും ചിത്രീകരണം ഏറെ ആകർഷണീയമാണ്.
വ്യത്യസ്ത വലുപ്പത്തിലുള്ള ഖുർആൻ പ്രതികൾ, മൂന്ന് ഹറമുകളുടെയും പ്രത്യേകിച്ച് കഅ്ബയുടെ പുതിയതും പഴയതുമായ രൂപങ്ങൾ എന്നിവയും കണ്ണിനിമ്പം നൽകുന്ന കാഴ്ചകളാണ് കുട്ടികൾ ഒരുക്കിയിട്ടുള്ളത്.