Skip to content

പച്ച തുരുത്ത്

പച്ച തുരുത്ത്

കൊടുങ്ങല്ലൂർ നഗര സഭയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ കോമ്പൗണ്ടിൽ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയും ഹരിത കേരളം മിഷനും സംയുക്തമായി പച്ചത്തുരുത്ത് നിർമ്മാണം ആരംഭിച്ചു.

കൊടുങ്ങല്ലൂർ എം.എൽ.എ അഡ്വ. വി. ആർ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ആർ.ടി.സി ഡിപ്പോ തരിശു ഭൂമിയിൽ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധയിനത്തിൽപ്പെട്ട നൂറ്റിയമ്പതോളം മാവിൻ തൈകൾ നട്ടുകൊണ്ടാണ് പച്ചത്തുരുത്ത് നിർമ്മിച്ചിരിക്കുന്നത്. നഗരസഭ ചെയർപേഴ്സൺ . ടി.കെ. ഗീത അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ അഡ്വ. വി എസ്. ദിനൽ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ലത ഉണ്ണികൃഷ്ണൻ, കെ.എസ്. കൈസാബ്, എൽസി പോൾ, ഷീല പണിക്കശ്ശേരി, കൗൺസിലർമാരായ കെ.ആർ. ജൈത്രൻ , പി.എൻ. വിനയചന്ദ്രൻ, ഇ.ജെ. ഹിമേഷ് , ഗീതറാണി , ബീന ശിവദാസൻ ,നഗരസഭ സെക്രട്ടറി . എൻ.കെ. വൃജ, കെ.എസ്.ആർ ടി.സി എ.ടി.ഒ. ടി.ആർ. ജോയ്മോൻ, ഇൻസ്പെക്ടർ ഇൻചാർജ് കെ.എം രാമദാസ്, സ്റ്റേഷൻ മാസ്റ്റർ പി.എ. ഷൈൻ, നവകേരളം കർമ്മപദ്ധതി തൃശ്ശൂർ ജില്ലാ കോർഡിനേറ്റർ ശ്രീമതി. സി. ദിദിക , ഹരിതകേരളം മിഷൻ ആർ.പി. .വേലായുധൻ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥർ , കെ.എസ്. ആർ.ടി.സി ജീവനക്കാർ , തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ സന്നിഹിതരായിരുന്നു.

Spread the News