എൽ തുരുത്ത് ശ്രീ വിദ്യാ പ്രകാശിനി സഭ വക ശ്രീ നാരായണ വിലാസം സ്കൂളിൽ വാർഷികാഘോഷം നടന്നു
അഡ്വ.ടി.എം.ശബള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ശിവജിനടുമുറി അധ്യക്ഷനായി. സഭ ട്രഷറർ ഐ.എൽ. ബൈജു മുഖ്യാതിഥിയായിരുന്നു. വാർഡ് കൗൺസിലർ സി.എസ്.സുവിന്ദ് വിശിഷ്ടാതിഥിയായിരുന്നു. പി.പി. ജ്യോതിർമയൻ, രജിത, പ്രിൻസി, നയന ബിനു, സൗമ്യ സിജു, എന്നിവർ സംസാരിച്ചു. എച്ച്. എം.പി.കെ.അഞ്ചു കുമാർ സ്വാഗതവും, ആർ.രശ്മി നന്ദിയും പറഞ്ഞു.