മാലിന്യ മുക്ത നവകേരള ത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂർ നഗരസഭയിലെ സ്കൂൾ കുട്ടികളുടെ ഹരിത സഭ നടന്നു
കൊടുങ്ങല്ലൂർ നഗരസഭ ടൌൺ ഹാളിൽ വെച്ച് നടന്ന.പരിപാടി യുടെ ഉദ്ഘാടനം നഗര സഭ ചെയർപേഴ്‌സൺ ടീ.കെ ഗീത നിർവഹിച്ചു. നഗര സഭ വൈസ് ചെയർമാൻ അഡ്വക്കേറ്റ് വി എസ് ദിനൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ എൽസി പോൾ,കൈസാബ്,ഷീല പണിക്കാശ്ശേരി എന്നിവർ പങ്കെടുത്തു. നഗരസഭ പരിധിയിലെ 39 സ്കൂളുകളിൽ നിന്ന് അധ്യാപകരും വിദ്യാർത്ഥി കളും അടക്കം ഏകദേശം200 -ഓളം പേർ പ്രസ്തുത പരിപാടി യിൽ പങ്കെടുത്തു.
പങ്കെടുത്ത കുട്ടികൾ മാലിന്യ മുക്ത കൊടുങ്ങല്ലൂർ എന്ന ആശയത്തെ മുൻനിർത്തി പ്രോജക്ട് കൾ അവതരിപ്പിച്ചു. മുൻസിപ്പൽ സെക്രട്ടറി വൃജ എൻ.കെ ,സിസിഎം രാജീവ് കുമാർ,ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ സോനേഷ് പി ബി,ആമിന ബീവി എന്നിവർ സംസാരിച്ചു.