എ ഐ വൈ എഫ് കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഇന്ത്യയെ വിണ്ടെടുക്കാൻ ഗാന്ധി സ്മരണകളെ ആയുധമാക്കാംഎന്നമുദ്രാവാക്യം ഉയർത്തി പൊതുയോഗം നടത്തി
അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന പ്രസിഡണ്ട് കെ.വി വസന്തകുമാർ ഉദ്ഘാടനം ചെയ്തു. നവ്യ തമ്പി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡൻ്റ് ടി ആർ ജിതിൻ, സി പി ഐ ജില്ലാ കൗൺസിൽ അംഗം സി സി വിപിൻ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. യോഗത്തിന് മണ്ഡലം സെക്രട്ടറി അഡ്വ വി എസ് ദിനൽ സ്വാഗതവും ജോ : സെക്രട്ടറി സ്റ്റെഫിൻ മൈക്കിൾ നന്ദിയും പറഞ്ഞു.
- Related News
- Latest News