Skip to content

പാലിയേറ്റീവ് ദിനാചരണം

പാലിയേറ്റീവ് ദിനാചരണം

കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റിയുടെയും കൊടുങ്ങല്ലൂർ താലൂക്ക് ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പെയിൻ & പാലിയേറ്റീവ് ദിനാചരണവും രോഗി ബന്ധു കുടുംബസംഗമവും നടത്തി

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽസി പോൾ അധ്യക്ഷത വഹിച്ചു. താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ ശ്യാം കുമാർ സ്വാഗതം പറഞ്ഞു. ചെയർ പെ ഴ്സൺ ടി കെ ഗീത ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ അഡ്വക്കേറ്റ് വിഎസ് ദിനൽ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലത ഉണ്ണികൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് കൈസാബ് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഒ എൻ ജയദേവൻ പ്രതിപക്ഷ നേതാവ് ടി എസ് സജീവൻ വാർഡ് കൗൺസിലർ സി എസ് സുമേഷ്,പിഎംസി മെമ്പറും വാർഡ് കൗൺസിലറും ആയ ഇ.ജെ ഹിമേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് പാലിയേറ്റീവ് ദിനാചരണത്തെക്കുറിച്ച് ഡോക്ടർ രമ്യ വിശദീകരിച്ചു. മറിയൻ ത്രേസ്യ നഴ്സിങ് സ്കൂളിലെ സ്റ്റുഡൻസ് ഫ്ലാഷ് മോബ് അവതരിപ്പിച്ചു. തുടർന്ന് പേഷ്യന്റ്സിന്റെയും സ്റ്റാഫുകളുടെയും ആശാ പ്രവർത്തകരുടെയും വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.

Spread the News