Skip to content

വെൽഫെയർ പാർട്ടി സാഹോദര്യ പദയാത്ര

വെൽഫെയർ പാർട്ടി സാഹോദര്യ കേരള പദയാത്ര: മെയ് രണ്ടിന് എറിയാട് എത്തും

കൊടുങ്ങല്ലൂർ: വംശീയതക്കും സാമൂഹിക വിദ്വേഷത്തിനും സാമുദായിക ധ്രുവീകരണത്തിനുമുള്ള ശ്രമങ്ങൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ നവോത്ഥാന മുന്നേറ്റങ്ങളുടെയും സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെയും മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട് സാഹോദര്യ രാഷ്ട്രീയ കേരളത്തിനായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരിയുടെ നായകത്വത്തിൽ നടക്കുന്ന ‘സാഹോദര്യ കേരള പദയാത്ര’ ക്ക് മെയ് രണ്ടിന് കൈപ്പമംഗലം മണ്ഡലത്തിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. . “നാടിൻ്റെ നന്മക്ക് നമ്മളൊന്നാകണം” എന്ന തലക്കെട്ടിൽ ഏപ്രിൽ 19-ന് തിരുവനന്തപുരത്ത് നിന്നും പ്രയാണമാരംഭിച്ച പദയാത്ര സംസ്ഥാനത്തെ 14 ജില്ലകളിലും പര്യടനം നടത്തി മെയ് 30 ന് കോഴിക്കോട് സമാപിക്കും.
കൈപ്പമംഗലം മണ്ഡലത്തിൽ നടക്കുന്ന സ്വീകരണ പരിപാടിയുടെ ഭാഗമായി എറിയാട് പഞ്ചായത്തിലെ അബ്ദുള്ള റോഡ് നിന്നും വൈകീട്ട് 4.30 പദയാത്ര ആരംഭിക്കും. പദയാത്ര എറിയാട് സെന്ററിൽ എത്തിചേരുമ്പോൾ നടക്കുന പൊതുസമ്മേളനത്തിൽ പാർട്ടി സംസ്ഥന പ്രസിഡൻ്റ് റസാഖ് പാലേരി, വൈസ് പ്രസിഡൻ്റ് കെ.എ. ഷെഫീഖ് തുടങ്ങിയവർ പ്രസംഗിക്കും. ആയിരങ്ങൾ അണിനിരക്കുന്ന പദയാത്രയെ സമൂഹത്തിലെ വിവിധ സാമുദായിക സാംസ്കാരിക പ്രവർത്തകരും നേതാക്കളും അഭിവാദ്യം ചെയ്യും. വിവിധ സാമൂഹിക ജനവിഭാഗങ്ങളിലെ നേതാക്കൾ, ഫാസിസ്റ്റ് വിരുദ്ധ പോരാളികൾ, ജനകീയ സമര നേതാക്കൾ എന്നിവരുമായുള്ള കൂടിക്കാഴ്ച, നവോത്ഥാന ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങളിലെ സന്ദർശനം, തെരുവ് നാടകം, വിവിധ കലാവിഷ്കാരങ്ങൾ തുടങ്ങിയ വ്യത്യസ്ത പരിപാടികൾ യാത്രയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. അനുബന്ധ പരിപാടിയായി മൂന്നാം തിയതി ഉച്ചക്ക് 12.30 മുതൽ 1.30 വരെ ചന്തപ്പുര എം.ഐ.ടി ഹാളിൽ ‘ലഞ്ച് വിത്ത് ഫെസ്റ്റ് ‘ നടക്കും. എറിയാട് ഏഴാം വാർഡിൽ ലഹരിക്കെതിരായി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും.

സാഹോദര്യ കേരള പദയാത്രയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിൽ വെൽഫെയർ പാർട്ടി നേതാക്കൾ നേതൃത്വം നൽകിയ പദയാത്രകളും ഗൃഹസമ്പർക്ക പരിപാടികളും സംഘടിപ്പിച്ചിരുന്നു.
വാർത്ത സമ്മേളനത്തിൽ ഇ.എ.റഷീദ് മാസ്റ്റർ (ജില്ലാ വൈസ് പ്രസിഡണ്ട്),
കെ.എസ് .നവാസ് (കൈപ്പമംഗലം മണ്ഡലം പ്രസിഡൻ്റ്)
സഈദ സുലൈമാൻ, നസീർ കാതിയാളം എന്നിവർ പങ്കെടുത്തു.

Spread the News