രാസലഹരിക്കെതിരെ പോഴങ്കാവ് യുവജന സമിതിയുടെ നേതൃത്വത്തിൽ പോഴങ്കാവ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു.
ഈ മാസം 30 മുതൽ മെയ് ആറ് വരെ വിവിധ പരിപാടികളോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. “അരികിലുണ്ട് ലഹരി അതിനെതിരെ കരുതലായി നമ്മളും എന്ന സന്ദേശവുമായി ലഹരിവിരുദ്ധ കൂട്ടായ്മയും സൈക്കിൾ റാലിയും ലഹരി വിരുദ്ധ സത്യപ്രതിജ്ഞയും നടത്തും ലോഗോ മന്ത്രി റോഷി അഗസ്റ്റിറ്റിനും സമ്മാന കൂപ്പൺ മന്ത്രി കെ .രാജനും പ്രകാശിപ്പിച്ചു 30 ന് പകൽ അഞ്ചിന് ശ്രീനാരായണ സെൻററിൽ നിന്ന് പോഴംങ്കാവിലേക്ക് ഘോഷയാത്ര നടത്തും.തുടർന്ന് ഇടി ടൈസൺ എം എൽ എ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യo ‘പ്രശസ്ത വയലിനിസ്റ്റ് സാന്ദ്ര ഷിബു അവതരിപ്പിക്കുന്നവയലിൻ ഫ്യൂഷൻ നടക്കും തുടർന്നുള്ള ദിവസങ്ങളിൽ ഫോക്ക് ബാൻഡ് ഗ്രൂപ്പായ നിഴൽ അവതരിപ്പിക്കുന്ന ഫോക്ക് ബാൻ്റ് , പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ , കലാഭവൻ പ്രതീഷുംസംഘവും അവതരിപ്പിക്കുന്ന മെഗാഷോ , മ്യൂസിക് ട്രൂപ്പായ 8 EEN അവതരിപ്പിക്കുന്ന ഫ്യൂഷൻ ദുർഗാ വിശ്വനാഥും സംഘവും അവതരിപ്പിക്കുന്ന ഗാനമേള എന്നിവയുണ്ടാകും.
ഇതിനോടെപ്പം അമ്യൂസ്മെൻറ് പാർക്ക്. ഫുഡ് കോർട്ട് കുട്ടികൾക്കായി പ്രത്യേകം സജ്ജമാക്കിയിട്ടുള്ള കിഡ്സ് കോർണറുംജംഗിൾ ഗാർഡനും ഗോസ്റ്റ് ഹൗസും’ കൂടാതെ കുതിര സവാരി കൺസ്യൂമർ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എസ് എൻ പുരം പഞ്ചായത്ത് പ്രസിഡണ്ട് എം എസ് മോഹനൻ, ഇ എസ് ജിനേഷ് , പി കെ രാജീവ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു