Skip to content

തെരുവ് നായ ആക്രമണം

തെരുവ് നായ ആക്രമണം

കൊടുങ്ങല്ലൂരിലെ മേത്തലയിൽ തെരുവ് നായയുടെ ആക്രമണം, മൂന്ന് പേർക്ക് പരിക്ക്. വയോധികയുടെ കമ്മലുൾപ്പെടെ ചെവി കടിച്ചു പറിച്ചു. ചാമക്കൽ സോമൻ ഭാര്യ ലളിത (70), തേവാലിൽ പ്രദീപ് (65), കീഴ്ത്തുള്ളി കളരിക്കൽ കൃഷ്ണവേണി (36) എന്നിവർക്കാണ് കടിയേറ്റത്.കടുക്കച്ചവട് ശാസ്താംപറമ്പിൽ ഇന്ന് വൈകീട്ടായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന പ്രദീപിനെയാണ് നായ ആദ്യം ആക്രമിച്ചത്. പരിസരവാസിയായ ലളിത നായയെ തുരത്തിയോടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കടിയേറ്റത്. നായയുടെ ആക്രമണത്തിൽ ലളിതയുടെ ചെവി രണ്ടായി മുറിഞ്ഞു. കമ്മൽ നായകൊണ്ടു പോയതായി ലളിത പറഞ്ഞു.പരിക്കേറ്റ ലളിതയെ കൊടുങ്ങല്ലൂർ താലൂക്ക് ഗവൺമെൻ്റ് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തൃശ്ശൂർ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോയി.

Spread the News