Skip to content

യാത്രയയപ്പ്

യാത്രയയപ്പ്

മൂന്നു പതിറ്റാണ്ടത്തെ സ്തുത്യർഹ സേവനത്തിനു ശേഷം കൊടുങ്ങല്ലൂർ ടൗൺ ബാങ്കിൽ നിന്നും വിരമിക്കുന്ന ബ്രാഞ്ച് മാനേജർമാരായ . പി എസ് ഷീജ. . കെ നന്ദകുമാർ എന്നിവർക്ക് യാത്രയയപ്പ് നൽകി.

കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്ക് ഭരണ സമിതിയും ജീവനക്കാരും ചേർന്നാണ് യാത്രയയപ്പ് നൽകിയത്. ബാങ്കിൻറ ഹെഢാഫീസിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ബാങ്ക് ചെയർമാനും ഭരണസമിതി അംഗങ്ങളും ചേർന്ന് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. ചെയർമാൻ അഡ്വ. കെ.എം മുഹമ്മദ് നവാസ്, വൈസ് ചെയർമാൻ കെ.കെ സുരേന്ദ്രൻ, മറ്റ് ഡയറക്‌ടർ ബോർഡ് അംഗങ്ങൾ, ജനറൽ മാനേജർ സനൽ ചാക്കോ, ജീവനക്കാരുടെ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Spread the News