Skip to content

ഭരണി അന്നദാനം

ഭരണി അന്നദാനം

തിരുവഞ്ചിക്കുളം മന്നം സേവാ സമിതിയുടെ നേതൃത്വത്തിൽ ഭരണി അന്നദാനം ആരംഭിച്ചു.

ഭരണി മഹോത്സവത്തിന് എത്തുന്ന ഭക്തർക്ക് ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായാണ് അന്നദാനം ഒരുക്കിയിരിക്കുന്നത്.പൊതിച്ചോറ്, സംഭാരം, വൈദ്യസഹായം ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഭക്തർക്കായി ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത് തൃശൂർ തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാർ അന്നദാനം ഉദ്ഘാടനം ചെയ്തു.കെ.സി.ഗോപകുമാർ അധ്യക്ഷനായി. കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത മുഖ്യാതിഥിയായിരുന്നു. മനോജ് മേനോൻ ,കെ.ശ്രീരാജ്, കെ.മാധവൻ, സത്യധർമ്മൻ അടികൾ, സുധീർ മേലേപ്പാട്ട്, പുഷ്ക്കല വേണു രാജ്, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

കെ.ജി.ശശിധരൻ സ്വാഗതവും, ആനന്ദ് മേനോൻ നന്ദിയും പറഞ്ഞു

Spread the News