കൊടുങ്ങല്ലൂർ നഗരസഭ പരിധിക്കുള്ളിലെ വിദ്യാലയങ്ങളിൽ ഇന്നു മുതൽ വാട്ടർ ബെൽ മുഴങ്ങും
വിദ്യാർത്ഥികൾ ആവശ്യമായ വെള്ളം കുടിക്കാത്തതു മൂലം കണ്ടു വരുന്ന അസുഖങ്ങളായ നേരിയ മലബന്ധം, തളർച്ച, ചൂട് ക്ഷീണം അല്ലെങ്കിൽ ചൂട് സ്ട്രോക്ക്, വൃക്കയിലെ കല്ലുകൾ, മൂത്രനാളിയിലെ അണുബാധ,
രക്തത്തിൻ്റെ അളവ് കുറയുക,ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥ കാരണം സംഭവിക്കുന്ന അപസ്മാരം തുടങ്ങി നിരവധി അസുഖങ്ങളെ തടയുക എന്ന ഉദ്ദേശത്തോടെ നഗരസഭ 2024-25 സാമ്പത്തിക വർഷത്തെ പദ്ധതി പ്രകാരം വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന വാട്ടർ ബെൽ സംവിധാനം നഗരസഭാ തല ഉദ്ഘാടനം KKTM ഗവ: ഗേൾസ് ഹൈ സ്കൂളിൽ വച്ച് നഗരസഭ ചെയർപേഴ്സൺ ടി.കെ ഗീത നിർവഹിച്ചു. എല്ലാ വിദ്യാലയങ്ങളിലും രാവിലെ 11 മണിക്കും ഉച്ചതിരിഞ്ഞ് 3 മണിക്കും വാട്ടർ ബെൽ മുഴങ്ങും ഈ സമയം എല്ലാ വിദ്യാർത്ഥികളും വെള്ളം കുടിക്കുകയും അദ്ധ്യാപകർ അത് നിരീക്ഷികയും ചെയ്യും. ആവശ്യമായ കുടിവെള്ള സംവിധാനം ഇല്ലാത്ത സർക്കാർ സ്കൂളുകൾക്ക് അതിനുള്ള സംവിധാനം നഗരസഭഏർപ്പെടുത്തും.
നഗരസഭ വൈസ് ചെയർമാൻ അഡ്വ. vs ദിനൽ അദ്ധ്യക്ഷനായി. നഗരസഭ സെക്രട്ടറി എൻ.കെ.വൃജ പദ്ധതി വിശദീകരിച്ചു.
വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷീല പണിക്കശ്ശേരി,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എസ് കൈസാബ്,ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എൽസി പോൾ, വാർഡ് കൗൺസിലർമാരായ ചന്ദ്രൻ കളരിക്കൽ, ഇ ജെ ഹിമേഷ് , അനിതാ ബാബു ,പിടിഎ പ്രസിഡണ്ട് രഘു എന്നിവർ സംസാരിച്ചു.
പ്രധാന അധ്യാപിക ഷൈനി ടീച്ചർ സ്വാഗതവും ഹയർസെക്കൻഡറി പ്രിൻസിപ്പൽ മിനി ടീച്ചർ നന്ദിയും പറഞ്ഞു.