Skip to content

സുരക്ഷിത് മാർഗ് റോഡ് സേഫ്റ്റി ക്ലബ്ബ്

സുരക്ഷിത് മാർഗ് റോഡ് സേഫ്റ്റി ക്ലബ്ബ്

കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂളിൽ കുറ്റുക്കാരൻ ഗ്രൂപ്പ് പോപ്പുലർ എസ്. സി.എം.എസ് ഇൻറ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി ആന്റ് ട്രാൻസ്പോർട്ടേഷനുമായി സഹകരിച്ച് നൂറോളം വിദ്യാലയങ്ങളെ കേന്ദ്രീകരിച്ചു നടത്തുന്ന ‘സുരക്ഷിത് മാർഗ്’ റോഡ് സേഫ്റ്റി ക്ലബ് രൂപീകരിച്ചു.

സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് കൊടുങ്ങല്ലൂർ മുൻസിപ്പൽ ചെയർപേഴ്സൺ ടി കെ ഗീത ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജൂനിയർ റെഡ് ക്രോസ് കേഡറ്റുകളും, സ്കൂളിലെ മറ്റു കുട്ടികളും, അദ്ധ്യാപകരും പങ്കെടുത്തു.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ. വൈഷ്ണവ് രാമചന്ദ്രൻ വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷയെ കുറിച്ച് ബോധവത്ക്കരണ ക്ലാസ് നൽകി. സൂപ്രണ്ട് ഇൻചാർജ് അബ്ദുൾ ജബ്ബാർ അദ്ധ്യക്ഷനായി വാർഡ് കൗൺസിലർ ചന്ദ്രൻ കളരിക്കൽ,പി.ടി.എ വൈസ് പ്രസിഡൻ്റ് അജയൻ കെ.എ എന്നിവർ സംസാരിച്ചു. മാർട്ടിൻ പി.വി. സ്വാഗതവും ജെ ആർ സി കൗൺസലറും കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂൾ സുരക്ഷിത് മാർഗ് കോഓഡിനേറ്ററും ആയ. ടി.ബി. ദേവദാസ് നന്ദിയും പറഞ്ഞു.

Spread the News