എം.ഇ.എസ്.ഹയർ സെക്കൻ്ററി സ്കൂളിലെ റോഡ് സേഫ്റ്റി ക്ലബ്ബ് അംഗങ്ങൾ ശ്രീ നാരായണപുരം ശ്രീ കൃഷ്ണസ്വാമീക്ഷേത്രപരിസരത്ത് റോഡ് സുരക്ഷ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
വിദ്യാർത്ഥികളുടേയും പൊതുജനങ്ങളുടേയും യാത്രാ സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ ശ്രീനാരായണപുരം എം ഇ എസ് ഹയർ സെക്കണ്ടറി സ്കൂളിൽ കൂറ്റുക്കാരൻ ഗ്രൂപ്പ്, എസ്‌സിഎംഎസ് ഗ്രൂപ്പ് ഓഫ് എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷനുകളുടെ ഭാഗമായ എസ്,സി,എം,എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്‌പോർട്ടേഷനുമായി സഹകരിച്ച് നടത്തുന്ന ‘സുരക്ഷിത് മാർഗ്’ എന്ന ബൃഹത്തായ റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി M E S ഹയർ സെക്കണ്ടറി സ്കൂളിലെ റോഡ് സേഫ്റ്റി ക്ലബ്ബ് അംഗങ്ങളും സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളും ചേർന്ന് ശ്രീനാരായണപുരം ശ്രീ കൃഷ്ണ ക്ഷേത്ര പരിസരത്ത് Road Safety Awareness Programme സംഘടിപ്പിച്ചു,
പരിപാടിയുടെ ഉദ്ഘാടനം മതിലകം പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ സബ്ബ് ഇൻസ്പക്ടർ രമ്യാ കാർത്തികേയൻ നിർവ്വഹിച്ചു. പദ്ധതി കോർഡിനേറ്റർ ഡോ.ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ PTA പ്രസിഡണ്ട് K.K മുഹമ്മദ് റാഫി, SPC Dl മതിലകം പോലീസ് സ്റ്റേഷൻ CPO സബീഷ് , പോപ്പുലർ ഗ്രൂപ്പ് പ്രതിനിധികളായ രാഹുൽ പി., വിഷ്ണുദത്ത്, മുഹമ്മദ് സാബിർ, പദ്ധതി ജോയൻ്റ് കോർഡിനേറ്റർ സിയാദ് C A , PTA പ്രതിനിധി K. A. നാസർ , മുഹ്സിൻ, മുഹമ്മദ് ഇക്ബാൽ എന്നിവർ പങ്കെടുത്തു.മതിലകം പോലീസ് സ്റ്റേഷൻ SHO M K ഷാജി വിദ്യാർത്ഥികളെ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി അവരെ അഭിനന്ദിക്കുകയും അവർക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നല്കുകയും ചെയ്തു.വിദ്യാർത്ഥികൾ ഏറ്റെടുക്കുന്ന ഇത്തരത്തിലുള്ള ജനോപകാരപ്രദമായ എല്ലാ പ്രവർത്തനങ്ങളിലും മതിലകം പോലീസ് സ്റ്റേഷൻ്റെ പൂർണ്ണമായ സഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തു.
PTA പ്രതിനിധികളും പ്രദേശ വാസികളും , രക്ഷിതാക്കളും , അധ്യാപകരും, അനധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു. ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡ് സേഫ്റ്റി ക്ലബ്ബ് അംഗങ്ങൾ പൊതു ജനങ്ങൾക്ക് റോഡ് സുരക്ഷാമാർഗ്ഗ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന ലഘുലേഖ വിതരണവും ട്രാഫിക്ക് നിയമങ്ങൾ പാലിക്കാത്തവർക്ക് ആവശ്യമായ ബോധവത്ക്കരണവും നടത്തി.