Skip to content

എസ്.എൻ.പുരം റൈഡേഴ്സ്

എസ്.എൻ.പുരം റൈഡേഴ്സ്

SN പുരം റൈഡേഴ്സിൻ്റെ 3 -ാ മത് വാർഷികാഘോഷം നടന്നു.

SN പുരം തേവർ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ജസ്റ്റിൻ TX ഉദ്ഘാടനം ചെയ്തു. രാവിലെ വിവിധ ക്ലബ്ബുകളിലുള്ള റൈഡേഴ്സുമായിട്ടുള്ള സൗഹൃദ റൈഡ് നടന്നു. 100 ഓളം റൈഡേഴ്സ് സൗഹൃദറൈഡിൽ പങ്കെടുത്തു. രക്ഷാധികാരി ഹരീഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.
പ്രസിഡണ്ട് അനു കാരണത്ത് അദ്ധ്യക്ഷത വഹിച്ചു.

SN പുരം റൈഡേഴ്സ് ക്ലബ് സെക്രട്ടറി പ്രേം.സി.ശങ്കർ സംസാരിച്ചു.

തുടർന്ന് ക്ഷണിക്കപ്പെട്ട എട്ടോളം വിശിഷ്ട വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. ലഹരിവിമുക്ത സന്ദേശവുമായി മാരത്തോൺ – ദീർഘദൂര സൈക്കിൾ നടത്തി പ്രശസ്തനായ എക്സൈസ് ഉദ്യോഗസ്ഥനായ ജസ്റ്റിൻ , ഇൻ്റർനാഷണൽ സൈക്കിളിസ്റ്റുകളായ ഗാലിൻ എബ്രഹാം, ലോറൈൻ ഡികോസ്റ്റ, സൈക്കിളിംഗ് രംഗത്തെ പ്രശസ്ത വ്ലോഗർ ജോയൽ ജോഷി, നിരവധി മാരത്തോണുകളിൽ പങ്കെടുത്ത് പ്രശസ്തനായ ജിഷ്ണുദേവ്, ജിം സൈക്ളിസ്റ്റ് എന്നറിയപ്പെടുന്ന ശരീര സൗന്ദര്യ മത്സരത്തിൽ സ്വർണമെഡൽ നേടിയ സൈക്ലിസ്റ്റ് കൂടിയായ ജിനോജ്, സൈക്കിളിൽ ചായവിറ്റ് ഓൾ ഇന്ത്യ പര്യടനം നടത്തി വാർത്തകളിൽ സ്ഥാനം പിടിച്ച നിഥിൻ എന്നിവരേയും SN പുരം റൈഡേഴ്സിലെ കഴിഞ്ഞ വർഷത്തെ ആദ്യ SR എന്ന ബഹുമതി നേടിയ വിവേക്, വിഥുൻ, സക്കറിയ കൂടാതെ മൂന്നാം വാർഷികത്തിനോടനുബന്ധിച്ച് നടത്തിയ വിർച്ച്വൽ ചലഞ്ചിൽ മുൻനിരയിലെത്തിയ ആൺ-പെൺ വിഭാഗങ്ങളിലെ ആദ്യ മൂന്ന് സ്ഥാനക്കാരേയും, ടോപ്പ് എലവേഷൻ, ജൂനിയർ റൈഡർ, ദീർഘദൂര റൈഡർ എന്നിവരേയും , മത്സരത്തിൽ 300km പൂർത്തിയാക്കിയ മറ്റുള്ള റൈഡേഴ്സിനേയും ആദരിച്ചു.

Spread the News